ചവറ : ചവറ തെക്കുംഭാഗം പനയ്ക്കറ്റോടിൽ ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി നടന്നു. ആയിരക്കണക്കിനു ഭക്തരാണ് ദേവിക്ക് അകമ്പടിസേവിച്ച് താലപ്പൊലിയെടുത്തത്. To advertise here, മേൽശാന്തി കലമാൻകൊമ്പിൽ ദേവീചൈതന്യം ആവാഹിച്ച്, ദേവിയുടെ പ്രതിരൂപമായ കന്യാവിനെകൊണ്ട് ഒരുവശത്തു പിടിപ്പിച്ച് താലപ്പൊലി എഴുന്നള്ളത്ത് ആരംഭിച്ചു. തുടർന്ന് ദേവി നാല് കരകളും കാണാനിറങ്ങി. താലപ്പൊലി കടന്നുപോയ സ്ഥലങ്ങളിൽ ഭക്തർ നിലവിളക്ക് കൊളുത്തി നിറപറകളും സമർപ്പിച്ച് ദേവിയുടെ അനുഗ്രഹം വാങ്ങി. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് താലപ്പൊലി പാവുമ്പ ദേവീപീഠത്തിൽ എഴുന്നള്ളി. തുടർന്ന് കോയിവിള പാവുമ്പ ദേവീക്ഷേത്രത്തിൽനിന്ന് വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പാവുമ്പ ദേവീക്ഷേത്രത്തിലെ കന്യാവ് എഴുന്നള്ളി. പാവുമ്പ ദേവീപീഠത്തിൽ രണ്ട് ക്ഷേത്രങ്ങളിലെയും ദേവിമാർ ഒത്തുചേരുന്ന കാഴ്ച കാണാൻ ഒട്ടേറെ ഭക്തരാണ് എത്തിയത്. ഇവിടത്തെ വിശേഷാൽ പൂജകൾക്കുശേഷം പാവുമ്പ ദേവിയെ യാത്രയാക്കി പനയ്ക്കറ്റോടിൽ ക്ഷേത്രത്തിലെ താലപ്പൊലി പുനരാരംഭിച്ചു. താലപ്പൊലി തിരിച്ച് ക്ഷേത്രത്തിലെത്തിയപ്പോഴാണ് അടച്ചിട്ടിരുന്ന ശ്രീകോവിൽ തുറന്ന് പൂജകൾ ആരംഭിച്ചത്. പനയ്ക്കറ്റോടിൽ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ കന്യാവ് അമൃതാ രാഹുലും പാവുമ്പ കന്യാവ് പ്രാർഥനയുമായിരുന്നു. പ്രസിഡന്റ് ടി. രാജേന്ദ്രൻപിള്ള, സെക്രട്ടറി ബി. രാജേഷ്, മറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. Published: 19 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചവറ തെക്കുംഭാഗം പനയ്ക്കറ്റോടിൽ ക്ഷേത്രത്തിൽ താലപ്പൊലി നടന്നു
M
MathrubhumiSource Link
21 days ago