ചവറ : ചവറ മണ്ഡലത്തിൽ പ്രചാരണം സജീവമാക്കി മുന്നണികൾ. എൽ.ഡി.എഫും യു.ഡി.എഫും കഴിഞ്ഞദിവസം റോഡ് ഷോ ഉൾപ്പെടെ നടത്തി. വീടുകൾ കയറിയുള്ള പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. ബൂത്തുതല സംഗമങ്ങളും നടത്തിവരുന്നു. To advertise here, വികസനപ്രവർത്തനങ്ങൾ പറഞ്ഞ് എൽ.ഡി.എഫ്. വോട്ട് ചോദിക്കുമ്പോൾ വികസനമുരടിപ്പ് പറഞ്ഞ് യു.ഡി.എഫും വോട്ട് അഭ്യർഥിക്കുകയാണ്. മോദിയുടെ വികസനപ്രവർത്തനങ്ങൾ പറഞ്ഞാണ് എൻ.ഡി.എ. നേതാക്കൾ വോട്ടർമാരെ കാണുന്നത്. ഉത്സവകാലമായതിനാൽ ഉത്സവപ്പറമ്പുകളിലും സ്ഥാനാർഥികളെത്തി വോട്ട് ചോദിക്കുന്നുണ്ട്. Published: 21 Mar 2026, 12:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
