ചാത്തന്നൂർ : ചാത്തന്നൂർ ബി.എസ്.എൻ.എൽ. ഓഫീസിന്റെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണത്തിനായി ഏറ്റെടുത്ത ഭൂമി കാടുമൂടി നശിക്കുന്നു. To advertise here, നിലവിൽ ബി.എസ്.എൻ.എൽ. മൊബൈൽ ടവർ പ്രവർത്തിക്കുന്ന ഈ ഭൂമിയിലെ അര ഏക്കറിലധികം വരുന്ന ഭാഗമാണ് വള്ളിപ്പടർപ്പുകളും പാഴ്‌ച്ചെടികളും നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുന്നത്. വർഷങ്ങളായി കെട്ടിടനിർമാണം നടക്കാതെ കിടക്കുന്ന ഈ പ്രദേശമിപ്പോൾ പരിസരവാസികൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. പ്രദേശത്തെ പ്രധാന വിദ്യാലയങ്ങളായ ചാത്തന്നൂർ ഗവ. എൽ.പി. സ്കൂൾ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും സമീപത്തെ വിവിധ പഠനകേന്ദ്രങ്ങളിലേക്കും പോകുന്ന നൂറുകണക്കിനു വിദ്യാർഥികൾ നിത്യേന കടന്നുപോകുന്ന വഴിയരികിലാണിത്. കാടുപിടിച്ചുകിടക്കുന്ന ഭൂമിയിൽ പാമ്പുകളുടെ ശല്യം രൂക്ഷമായത് കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് രക്ഷിതാക്കളിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ഭൂമിയിലെ വള്ളിപ്പടർപ്പുകൾ പടർന്ന് സമീപത്തെ വൈദ്യുതലൈനുകളിലേക്ക് കയറിക്കിടക്കുന്നനിലയിലാണ്. കാലവർഷം എത്തുന്നതോടെ ഇത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്ന ഭീതിയും നാട്ടുകാർ പങ്കുവെക്കുന്നു. കാടുവെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതർക്കു പരാതിനൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി ഈ സ്ഥലം ശുചീകരിച്ച് സുരക്ഷിതമാക്കാൻ ബി.എസ്.എൻ.എൽ. അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 18 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചാത്തന്നൂർ ബി.എസ്.എൻ.എൽ. ക്വാർട്ടേഴ്‌സ് ഭൂമി കാടുമൂടി നശിക്കുന്നു
M
MathrubhumiSource Link
22 days ago