വടകര : തിരുവളളൂർ പഞ്ചായത്തിലെ ചാനിയംകടവിൽ യു.ഡി.എഫ്. പ്രവർത്തകർക്കുനേരേയുള്ള ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ചാനിയംകടവിലെ പറമ്പത്ത് ആഷിഖ് (32), വെന്തമണ്ണിൽ മുഹമ്മദ്, കൂവാണിൽ ഷഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര സീയെം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. To advertise here, ആഷിഖിന്റെ കൈവശമുണ്ടായിരുന്ന 12,000 രൂപയും ആറുഗ്രാം സ്വർണവും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവത്തിൽ അഞ്ചാളുടെപേരിൽ വടകര പോലീസ് കേസെടുത്തു. ശൈലേഷ്, ശ്രീജിത്ത്, അശ്വന്ത്, ബബിൻ, അഭിനന്ദ് എന്നിവരുടെപേരിലാണ് കേസ്. യു.ഡി.എഫ്. സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണബോർഡ് നശിപ്പിക്കപ്പെട്ടിരുന്നു. പകരം വെള്ളിയാഴ്ച രാത്രി പ്രവർത്തകർ പുതിയ ബോർഡ് സ്ഥാപിച്ചു. ഇതിനിടെയാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സി.പി.എം. പ്രവർത്തകർ ആക്രമിച്ചതെന്ന് യു.ഡി.എഫ്. ആരോപിച്ചു. മണൽക്കടത്ത് വിവരം പോലീസിനെ അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും മൊഴിയുണ്ട്. ഇരുമ്പുപൈപ്പ്, സ്റ്റീൽവള എന്നിവകൊണ്ടാണ് അക്രമിച്ചത്. പരിക്കേറ്റവരെ സ്ഥാനാർഥി പാറക്കൽ അബ്ദുള്ള, ഷാഫി പറമ്പിൽ എം.പി. തുടങ്ങിയവർ സന്ദർശിച്ചു. അക്രമികളെ സി.പി.എം. സംരക്ഷിക്കരുത് -ഷാഫി പറമ്പിൽ അക്രമികളെ സംരക്ഷിക്കുന്ന പ്രവണത സി.പി.എം. അവസാനിപ്പിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി. ചാനിയംകടവിൽ യു.ഡി.എഫ്. പ്രവർത്തകർ ആക്രമിക്കപ്പെട്ടത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്. പോലീസ് നടപടി സ്വീകരിക്കണം. മുൻപും ഇത്തരം സംഭവങ്ങളുണ്ടായപ്പോൾ ഒരു നടപടിയുമുണ്ടായില്ല. അക്രമം വർധിക്കുന്നതിന് കാരണം ഇതാണ്. പോലീസ് നിഷ്‌പക്ഷമായി പ്രവർത്തിക്കണമെന്നാണ് യു.ഡി.എഫ്. ആഗ്രഹിക്കുന്നതെന്നും ഷാഫി വ്യക്തമാക്തി.

ചാനിയംകടവിൽ യു.ഡി.എഫ്. പ്രവർത്തകർക്കുനേരേ ആക്രമണം: അഞ്ചാളുടെപേരിൽ കേസ്
M
MathrubhumiSource Link
about 1 month ago