ചാമക്കാൽ ജി.എൽ.പി. സ്കൂളിൽ കിണർശില്പമൊരുങ്ങി

ചാമക്കാൽ ജി.എൽ.പി. സ്കൂളിൽ കിണർശില്പമൊരുങ്ങി

M
MathrubhumiSource Link
പയ്യാവൂർ : ലോക ജലദിനത്തിന്റെ ഭാഗമായി ചാമക്കാൽ ജി.എൽ.പി. സ്കൂളിൽ കിണർശില്പമൊരുങ്ങി. ഒന്നാം ക്ലാസിലെ ജറോണിന്റെയും ജൂവൈലിന്റെയും രക്ഷിതാക്കളാണ് വിദ്യാലയത്തിന് സ്നേഹസമ്മാനമായി കിണർശില്പമൊരുക്കിയത്. പഴമ തുടിക്കുന്ന വട്ടളത്തിന്റെ മാതൃകയിൽ ബ്ലാത്തൂർ സ്വദേശി ടി.പി. വിനോദാണ് ശില്പം നിർമിച്ചത്. വിദ്യാലയത്തിലെ പ്രധാന ജലസ്രോതസ്സായ കിണറിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ശില്പം രൂപകല്പന ചെയ്തത്. ശില്പത്തിന്റെ അനാവരണം ഒന്നാം ക്ലാസിലെ കുട്ടികൾ നിർവഹിച്ചു. പ്രഥമാധ്യാപകൻ ഇ.പി. ജയപ്രകാശ്, ജയിംസ് തുരുത്തേൽ, സൈമൺ പെരുവകുന്നേൽ, എസ്.എം.സി. ചെയർമാൻ കെ.ജി. ഷിബു, എം.പി.ടി.എ. പ്രസിഡൻറ്‌ സൗമ്യാ ദിനേശ്, ജോസ്മി ജോസ് എന്നിവർ നേതൃത്വം നൽകി. To advertise here, Published: 25 Mar 2026, 03:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചാമക്കാൽ ജി.എൽ.പി. സ്കൂളിൽ കിണർശില്പമൊരുങ്ങി — Mathrubhumi… | Boolokam