BoolokamBoolokam
ചായക്കടയിൽ കയറി പണം കവർന്ന യുവാവ് അറസ്റ്റിൽ

ചായക്കടയിൽ കയറി പണം കവർന്ന യുവാവ് അറസ്റ്റിൽ

M
MathrubhumiSource Link
പുല്പള്ളി : ചായക്കടയിൽ കയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ നരിക്കുണ്ട് കരിങ്കണ്ണിയിൽ വീട്ടിൽ ആൽബിനെ(29)യാണ് പുല്പള്ളി പോലീസ് പിടികൂടിയത്. To advertise here, ഇയാളുടെപേരിൽ പുല്പള്ളി സ്റ്റേഷൻ പരിധിയിൽ മൂന്ന് ലഹരിക്കേസുകളുണ്ട്. അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഏപ്രിൽ 27-ന് രാത്രിയും 28-ന് രാവിലെയ്ക്കുമിടയിൽ പുല്പള്ളി ബസ് സ്റ്റാൻഡിനു സമീപത്തുള്ള കുളത്തിങ്കൽ ടവറിൽ പ്രവർത്തിക്കുന്ന കബനിഗിരി സ്വദേശിയായ കൊച്ചുകുന്നേൽ സജീവന്റെ ഉടമസ്ഥതയിലുള്ള ‘സുന്ദരന്റെ ചായക്കടയി’ലാണ് ആൽബിൻ മോഷണം നടത്തിയത്. മേശവലിപ്പ് പൊളിച്ച് മേശവലിപ്പിലും മേശയുടെ അറയിലും സൂക്ഷിച്ച 6080 രൂപയാണ് മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുല്പള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, കിഷോർ സണ്ണി, അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ്, ഹനീഷ്, ജോജി മാർട്ടിൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. Published: 04 May 2026, 03:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!