ചാറ്റ് ജിപിടിയിൽ ഇനി വീഡിയോ ഇല്ല, എഐ വീഡിയോ ജനറേറ്റർ 'സോറ' നിർത്തുന്നു; പ്രഖ്യാപനവുമായി ഓപ്പൺ എഐ

ചാറ്റ് ജിപിടിയിൽ ഇനി വീഡിയോ ഇല്ല, എഐ വീഡിയോ ജനറേറ്റർ 'സോറ' നിർത്തുന്നു; പ്രഖ്യാപനവുമായി ഓപ്പൺ എഐ

M
MathrubhumiSource Link
ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ 'സോറ' (Sora) നിർത്തലാക്കുന്നു. മാർവൽ, സ്റ്റാർ വാർസ് തുടങ്ങിയ ഡിസ്‌നി കഥാപാത്രങ്ങളെ സോറയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഡിസ്നിയുമായി ചർച്ച നടക്കുന്നതിനിടെയാണ് ഓപ്പൺ എഐയുടെ തീരുമാനം. ഒരു ബില്യൺ ഡോളറിന്റെ കരാറാണ് ഇരു കമ്പനികളും ചർച്ച ചെയ്തത്. ഡിസ്നി പ്ലസ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ സോറ ഉപയോഗിക്കാനായിരുന്നു ഡിസ്നിയുടെ പദ്ധതി. To advertise here, എന്നാൽ, ചർച്ച നടക്കുന്നതിനിടെ എന്തുകൊണ്ടാണ് സോറ നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമല്ല. സോറ പ്രവർത്തിപ്പിക്കാൻ അമിതമായ കമ്പ്യൂട്ടേഷണൽ പവർ ആവശ്യമായി വരുന്നു എന്നതാണ് പ്രധാന കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്. സോറയുടെ അമിതമായ ഉപയോഗം കമ്പനിയുടെ ജിപിയു 'ഉരുക്കുന്നു' എന്ന് സോറ മേധാവി ബിൽ പീബിൾസ് മുമ്പ് പറഞ്ഞിരുന്നു. കൂടാതെ, ആന്ത്രോപിക് (Anthropic) പോലുള്ള എതിരാളികളുമായി മത്സരിക്കാൻ കമ്പനി ഇപ്പോൾ എന്റർപ്രൈസ് ഉൽപ്പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. സോറ ആപ്പും അതിന്റെ എപിഐയും നിർത്തലാക്കുന്നതിനൊപ്പം, ഇനി മുതൽ ചാറ്റ് ജിപിടിയിലും (ChatGPT) വീഡിയോ ജനറേഷൻ ലഭ്യമാകില്ല. ചാറ്റ് ജിപിടി, കോഡെക്സ്, എഐ ബ്രൗസറായ അറ്റ്ലസ് എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഒരു 'സൂപ്പർ ആപ്പ്' വികസിപ്പിക്കാൻ ഓപ്പൺ എഐയ്ക്ക് പദ്ധതിയുണ്ട്. കൂടാതെ ഏജന്റിക് എഐ (agentic AI) സംവിധാനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ഈ വർഷം ഓപ്പൺ എഐക്ക് ഏകദേശം 14 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനായി 17.5 ശതമാനം വരെ റിട്ടേൺ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ടെക്സ്റ്റ് നൽകിയാൽ സിനിമയുടെ നിലവാരത്തിലുള്ള വീഡിയോകൾ നിർമ്മിക്കാൻ കഴിവുള്ള എഐ വീഡിയോ ജനറേറ്റർ ടൂൾ ആണ് സോറ. 2024 തുടക്കത്തിലാണ് ഇത് പുറത്തിറക്കിയത്. Content Highlights: OpenAI has announced the shock discontinuation of its video generation tool 'Sora' and its API, reportedly due to extreme computational costs and a staggering $14 billion projected loss, even as a $1 billion deal with Disney was underway. Published: 25 Mar 2026, 12:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചാറ്റ് ജിപിടിയിൽ ഇനി വീഡിയോ ഇല്ല, എഐ വീഡിയോ ജനറേറ്റർ 'സോറ'… | Boolokam