കോഴിക്കോട് : ചാലപ്പുറം ശ്രീകൃഷ്ണക്ഷേത്രത്തിൽ 11-ാമത് ഭാഗവതസപ്താഹയജ്ഞത്തിന് ഞായറാഴ്ച തുടക്കമായി. To advertise here, യജ്ഞത്തിന് സമാരംഭംകുറിച്ച് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ, പി.കെ. കൃഷ്ണനുണ്ണിരാജ, എ. അഭിലാഷ് ശങ്കർ, വാർഡ് കൗൺസിലർ കെ.പി. അനിൽകുമാർ, ഡോ. രമേഷ്ഭാസി, ഡോ. വിനോദ്കുമാർ, ഡോ. രാമകൃഷ്ണൻ, എ.പി. നമ്പൂതിരി, ഗിരിജാ വിനോദ്, കെ.ടി. ദീപക് എന്നിവർ യജ്ഞദീപം തെളിയിച്ചു. കെ.പി. രാമചന്ദ്രനാണ് ഭാഗവതാചാര്യൻ. ഉഷ അച്ചുണ്ണി, സാലിനി രത്‌നാകരൻ എന്നിവർ സഹ ആചാര്യമാരാണ്. വാസുദേവൻ നമ്പൂതിരി വേദിയിലെ പൂജ നിർവഹിച്ചു. നേരത്തേ ക്ഷേത്രത്തിനുമുന്നിൽനിന്ന് പൂർണകുംഭത്തോടെ സ്വീകരിച്ചാണ് യജ്ഞാചാര്യനെയും സഹ ആചാര്യമാരെയും വേദിയിലേക്ക് ആനയിച്ചത്. ഞായറാഴ്ച സഹസ്രനാമജപവും തുടർന്ന് ഭാഗവതപാരായണവും പ്രഭാഷണവും നടന്നു. ഭാഗവതസപ്താഹയജ്ഞത്തിന്റെ ആദ്യദിവസമായ തിങ്കളാഴ്ച സൂത-ശൗനക സംവാദം, വ്യാസ-നാരദ സംവാദം, വരാഹാവതാരം എന്നീ വിഷയങ്ങളിൽ പാരായണം നടക്കും.

ചാലപ്പുറം ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കം
M
MathrubhumiSource Link
about 1 month ago