ചാല : ചാല കിഴക്കേക്കരവയലിൽ കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി പച്ചക്കറി കർഷകർ. കഴിഞ്ഞദിവസം പച്ചക്കറിക്കൃഷിയിടത്തിലെത്തിയ കാട്ടുപന്നികൾ ചീര, വെണ്ട, പയർ തുടങ്ങിയ പച്ചക്കറിത്തൈകൾ തിന്നും കുത്തിമറിച്ചും നശിപ്പിച്ചു. To advertise here, പന്നിയെ ഭയന്ന് കൃഷിസ്ഥലത്തിന് ചുറ്റും സാരിവേലിയൊരുക്കിയാണ്വർഷങ്ങളായി ഇവിടെ കർഷകർ പച്ചക്കറി കൃഷിചെയ്യുന്നത്. അൻപതിലേറെ പേരാണ് കൊറ്റംകുന്നിനും വെള്ളൂരില്ലം സ്കൂളിനുമിടയിലുള്ള വയലിൽ പച്ചക്കറിക്കൃഷി ചെയ്യുന്നത്. കർഷകരുടെ കൂട്ടായ്മ പഞ്ചായത്തിന്റെ സഹായത്തോടെ ജലസേചന സൗകര്യമടക്കം ഒരുക്കിയാണ് വർഷങ്ങളായി ഇവിടെ കൃഷിചെയ്യുന്നത്. നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികൾ പന്നി തിന്നും കുത്തിമറിച്ചും നശിപ്പിച്ചത് കണ്ട് കണ്ണീരോടെ മടങ്ങേണ്ട സ്ഥിതിയാണിന്ന്. സാരിവേലി ചിലയിടത്ത് തകർത്താണ് പന്നിയെത്തുന്നത്. പന്നിയെ വെടിവെച്ച് കൊല്ലാൻ നടപടിയെടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. Published: 28 Mar 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചാലവയലിൽ കാട്ടുപന്നി പച്ചക്കറിക്കൃഷി നശിപ്പിച്ചു
M
MathrubhumiSource Link
about 1 month ago