കൂറ്റനാട് : ചാലിശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് തെക്കേക്കര ഹരിത പാടശേഖരത്തിലും പെരുമണ്ണൂർ പാടശേഖരത്തിലും മഴയിൽ നനഞ്ഞ് കിടന്നിരുന്ന നെല്ല് ശനിയാഴ്ചമുതൽ സംഭരിച്ചുതുടങ്ങി. പെരുമണ്ണൂരിൽനിന്ന് 280 ചാക്കും ഹരിത പാടശേഖരത്തിൽനിന്ന് 500 ചാക്കും മൂന്ന് ലോറികളിലായി ആദ്യഘട്ടത്തിൽ കൊണ്ടുപോയി. To advertise here, ടോക്കൺ ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും സംഭരണം വൈകിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. കർഷകരും പാടശേഖരസമിതികളും കർഷക കോഡിനേഷൻ കമ്മിറ്റിയും അധികൃതരുടെ അനാസ്ഥയിൽ ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു. മഴയിൽ, പാടത്ത് കിടന്നിരുന്ന 850 ചാക്ക് നെല്ല് സൂക്ഷിക്കാൻ കർഷകർ നന്നേ പാടുപെട്ടിരുന്നു. രാത്രി തുടർച്ചയായി പെയ്തിരുന്ന മഴ കർഷകരുടെ ആശങ്കയും വർധിപ്പിച്ചു. ഓരോ മഴയ്ക്കുംശേഷം നെല്ല് ഉണക്കാനും സൂക്ഷിക്കാനുമായി ആയിരങ്ങൾ കർഷകർക്ക് ചെലവഴിക്കേണ്ടിവന്നതും സാമ്പത്തികബുദ്ധിമുട്ടുകൾ രൂക്ഷമാക്കി. വൈകിയെങ്കിലും ശേഖരണം ആരംഭിച്ചതോടെ കർഷകർ ആശ്വാസത്തിലാണ്. എങ്കിലും, വീടുകളിലും പറമ്പുകളിലും മറ്റുമായി അവശേഷിക്കുന്ന നെല്ല് വേഗത്തിൽ സംഭരിക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. Published: 22 Mar 2026, 03:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
