ദുബായ് : അനാരോഗ്യമൂലം ദുരിതമനുഭവിക്കുന്ന ഓച്ചിറ സ്വദേശിയായ വൈഷ്ണവ് എന്ന കുട്ടിക്കുള്ള ചികിത്സാ സഹായം ആലപ്പുഴ ജില്ലാ പ്രവാസി സമാജം (എ.ജെ.പി.എസ്.) ഭാരവാഹികൾ കൈമാറി. To advertise here, എ.ജെ.പി.എസ്. പ്രതിനിധികളായ സജിമോൻ സദാനന്ദൻ, അജി പ്രസാദ്, ഷെർമി റഹീസ്, പ്രസാദ് ശശി, നസീർ എന്നിവർ വൈഷ്ണവിന്റെ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്. വാർഡ് മെമ്പർ രാജ്മോഹൻ, ചികിത്സാസഹായ സമിതി കൺവീനർ സത്താർ തുടങ്ങിയവരും പങ്കെടുത്തു. വാടകവീട്ടിൽ കഴിയുന്ന വൈഷ്ണവിന്റെ ദുരിതജീവിതമറിഞ്ഞ പ്രവർത്തകർ ഒന്നിച്ച് കൈകോർത്താണ് ചികിത്സാസഹായം സംഘടിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖംകാരണം വൈഷ്ണവിന് ഇതിനകം ശസ്ത്രക്രിയകളും നടത്തിയിരുന്നു. നിലവിൽ കേൾവിക്കുറവും അനുഭവപ്പെട്ടതിനാൽ അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയകൂടി ചെയ്യണം. ഏതാണ്ട് 20 ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയയാണിതെന്നും എ.ജെ.പി.എസ്. ഭാരവാഹികൾ പറഞ്ഞു. Published: 21 Mar 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
