ചിങ്കിരിക്കാട്ടിലെ രാജാവാണ് ധീരൻസിംഹം. നല്ലവനായ ധീരനെ മൃഗങ്ങൾക്കെല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. To advertise here, ''നല്ലൊരു സിംഹം ധീരൻസിഹം അലിവോടൊത്തിരി നന്മകൾ ചെയ്‌വൂ!'' ഒരുദിവസം ചിങ്കിരിക്കാട്ടിൽ എവിടെനിന്നോ ഒരു കാട്ടുപോത്തെത്തി. ദുഷ്ടനായ ആ കാട്ടുപോത്ത് പാവം മൃഗങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇക്കാര്യം അറിഞ്ഞ ധീരൻസിംഹം കാട്ടുപോത്തുമായി ഏറ്റുമുട്ടി. കാട്ടുപോത്തിന്റെ പിന്നാലെ ഓടിയോടി ധീരൻസിംഹം കുറേ ദൂരെയെത്തി. എങ്കിലും നല്ല ഇടികൊടുത്ത് കാട്ടുപോത്തിനെ സിംഹച്ചാർ ഓടിച്ചുവിട്ടു. അപ്പോഴാണ് ധീരൻ അത് ശ്രദ്ധിച്ചത്. 'അയ്യയ്യോ, ഞാനിതെവിടെയാണ്? എന്റെ കാട്ടിലേക്കുള്ള വഴി കാണുന്നില്ലല്ലോ.' കാട്ടുവഴിയിൽ കുറേ ചുറ്റിനടന്നെങ്കിലും എങ്ങോട്ടാണ് പോകേണ്ടതെന്ന് ധീരന് ഒട്ടും പിടികിട്ടിയില്ല. ''വഴിതെറ്റിപ്പോയേ പിടികിട്ടുന്നില്ലേ വഴി ചോദിക്കാനാരും വഴിയിൽ നിൽപ്പില്ലേ!'' നടന്നുനടന്ന് ധീരൻ ഒരു പുഴക്കരയിലെത്തി. അപ്പോഴതാ ഒരു ശബ്ദം: ''സിംഹരാജാവേ, ഞാൻ അങ്ങയെ സഹായിക്കാം.'' നല്ല പരിചയമുള്ള ആ ശബ്ദം കേട്ട് ധീരൻ ചുറ്റുംനോക്കി.അതാ ചിങ്കൻ മുതല വെള്ളത്തിൽ. ''ഈ പുഴയുടെ അപ്പുറത്താണ് നമ്മുടെ കാട്!'', ചിങ്കൻ പറഞ്ഞതുകേട്ടപ്പോൾ ധീരന് സന്തോഷമായി. ചിങ്കൻ വേഗം ധീരനെയും പുറത്തുകയറ്റി പുഴയുടെ അക്കരയ്ക്ക് നീന്തി. ധീരനെ കാണാതെ മൃഗങ്ങളെല്ലാം പേടിച്ചിരിക്കുകയായിരുന്നു. ചിങ്കന്റെ പുറത്തുകയറി തങ്ങളുടെ രാജാവ് വരുന്നതുകണ്ട്് അവർക്കെല്ലാം സന്തോഷമായി. ധീരൻ ചിങ്കന് നന്ദിപറഞ്ഞു. പിറ്റേന്ന് കൈനിറയെ സമ്മാനങ്ങളുമായി ധീരൻസിംഹം ചിങ്കനെ സന്ദർശിച്ചു. കൂട്ടുകാരേ, നന്മ ചെയ്യുന്നവർക്ക് എന്നും നല്ലതുമാത്രമേ വരൂ എന്ന് മനസ്സിലായില്ലേ? Content Highlights: Highlights the importance of kindness and bravery., Illustrates the value of friendship and helping others in need. Published: 23 Apr 2026, 12:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചിങ്കിരിക്കാട്ടിലെ നല്ലവനായ രാജാവിന്റെ കഥ വായിച്ചാലോ?
M
MathrubhumiSource Link
17 days ago