ചിത്രയുടെ തോട്ടത്തിൽ എന്നുമുണ്ട് പച്ചക്കറി

ചിത്രയുടെ തോട്ടത്തിൽ എന്നുമുണ്ട് പച്ചക്കറി

M
MathrubhumiSource Link
ചിറ്റൂർ : വേനലായാലും വർഷമായാലും എലപ്പുള്ളിയിലെ ചിത്രയുടെ പച്ചക്കറിക്കൃഷിക്ക് മുടക്കമില്ല. വെണ്ട, വഴുതന, പലതരം ചീരകൾ, തക്കാളി, വെള്ളരി, മുളക്, വാഴ അങ്ങനെ ഒട്ടേറെ ഇനങ്ങളാണ് ഈ കൃഷിയിടത്തിലുള്ളത്. ഓരോ ഇനവും തട്ടുകളായി തിരിച്ചാണ് കൃഷി. To advertise here, നഴ്സറിയും ഒരുക്കിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നേതന്നെ തൈകൾ നടുകയും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കയും ചെയ്യും. വേനലിൽ ചെടികൾ വാടാതിരിക്കാൻ നെറ്റുണ്ട്. എന്നും വെള്ളംകിട്ടുന്ന കുഴൽക്കിണറുമുണ്ട്. ഒരേക്കറിലാണ് ചിത്രയുടെ കൃഷി. ചിട്ടയായ പരിപാലനവും വേണ്ട വളപ്രയോഗവുമാണ് സവിശേഷതയെന്നും തികച്ചും ജൈവരീതിയിലാണ് കൃഷിയെന്നും ചിത്ര പറയുന്നു. എല്ലാക്കാലത്തും വിളവെടുക്കാവുന്ന പച്ചക്കറിയെന്ന പരീക്ഷണത്തിന് പ്രേരിപ്പിച്ചത് കൃഷി ഓഫീസർ വിനോദ്കുമാർ ആണെന്ന് അവർ പറഞ്ഞു. ഇതോടൊപ്പം ചെണ്ടുമല്ലിക്കൃഷിയും ചെയ്യുന്നുണ്ട്. പിന്തുണയുമായി ഒപ്പം ഭർത്താവ് ഉണ്ണിക്കുട്ടനുമുണ്ട്. ചിത്ര തന്റെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുക്കുന്നു Published: 05 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിത്രയുടെ തോട്ടത്തിൽ എന്നുമുണ്ട് പച്ചക്കറി — Mathrubhumi |… | Boolokam