ചിന്നാറിൽ വാഹനങ്ങൾ തടഞ്ഞ് വിരിക്കൊമ്പൻ

ചിന്നാറിൽ വാഹനങ്ങൾ തടഞ്ഞ് വിരിക്കൊമ്പൻ

M
MathrubhumiSource Link
മറയൂർ : മൂന്നാർ-ഉദുമൽപേട്ട അന്തസ്സംസ്ഥാനപാതയിൽ വാഹനങ്ങൾ തടഞ്ഞ് സഞ്ചാരികളിൽ ഭീതി പടർത്തി വിരിക്കൊമ്പൻ. കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ ചിന്നാർ എസ് വളവിന് താഴെ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വിരിക്കൊമ്പൻ തടഞ്ഞ് ഗതാഗതം സ്തംഭിച്ചു. മുൻപും നിരവധി തവണ കെ.എസ്.ആർ.ടി.സി. ബസ് അടക്കമുള്ള വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സ്തംഭിച്ചിരുന്നു. To advertise here, വനത്തിനുള്ളിലായതിനാൽ സഞ്ചാരികൾ കരുതലോടെ യാത്ര ചെയ്തെങ്കിൽ മാത്രമേ സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. പല സഞ്ചാരികളും ശബ്ദം ഉണ്ടാക്കിയും തുടർച്ചയായി ഹോണടിച്ചും എൻജിൻ ഇരപ്പിച്ചും ആനകളെ പ്രകോപ്പിക്കാനും ശ്രമിക്കാറുണ്ട്. ഇവർ രക്ഷപ്പെട്ടാലും പിന്നാലെ വരുന്നവർ അപകടത്തിൽപ്പെടുമെന്നതാണ് അവസ്ഥ. Published: 07 Apr 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!