ചിന്മയ അമൃത് യാത്രയ്ക്ക് വരവേൽപ്പ്

ചിന്മയ അമൃത് യാത്രയ്ക്ക് വരവേൽപ്പ്

M
MathrubhumiSource Link
കോട്ടയം : ചിന്മയ മിഷന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ചിന്മയമിഷനിലെ ആചാര്യന്മാർ നയിക്കുന്ന 25 യുവാക്കളുടെ ‘ചിന്മയ അമൃത് യാത്ര’യ്ക്ക് കോട്ടയത്ത് ഉജ്ജ്വലവരവേൽപ്പ്. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിന് മുൻപിൽ ചിന്മയമിഷൻ ഭാരവാഹികൾ ചേർന്ന് പൂർണകുംഭത്തോടെ വരവേറ്റു. പൗരസ്വീകരണവും കോട്ടയം ചിന്മയമിഷന്റെ 50-ാം വാർഷികാഘോഷവും എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എൻ. രാജഗോപാൽ അധ്യക്ഷനായി. To advertise here, സ്വാമി സമ്മേളനത്തിന് മുന്നോടിയായി ‘പ്രണതോസ്മി ഭഗവദ്ഗീത’ എന്ന പേരിൽ സമ്പൂർണ ഭഗവദ്ഗീതാ പാരായണം, അഷ്ടോത്തരാർച്ചന, ഗീതാപാരായണ മത്സരവിജയികൾക്കുള്ള സമ്മാനദാനം, ഭജൻസ്, ഗുരുദേവ പ്രതിമയിൽ ഹാരാർപ്പണം എന്നിവ ഉണ്ടായിരുന്നു. ചിന്മയമിഷൻ സീനിയർ ട്രസ്റ്റി എ.എസ്. മണി, ബ്രഹ്മചാരി സുധീർ ചൈതന്യ, ഡി. പാർവതിയമ്മ, ജി. മോഹനചന്ദ്രൻ, ആർ. ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം ചിന്മയ വിദ്യാലയത്തിലും സ്വീകരണം നൽകി. Published: 02 Apr 2026, 01:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിന്മയ അമൃത് യാത്രയ്ക്ക് വരവേൽപ്പ് — Mathrubhumi | Boolokam | Boolokam