ചിന്മയ അമൃത് രഥയാത്രയ്ക്ക് ഉജ്ജ്വലവരവേൽപ്പ്‌

ചിന്മയ അമൃത് രഥയാത്രയ്ക്ക് ഉജ്ജ്വലവരവേൽപ്പ്‌

M
MathrubhumiSource Link
അമ്പലപ്പുഴ : മഹാരാഷ്ട്രയിലെ പുണെയിൽ തുടങ്ങി ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലൂടെ കേരളത്തിലെത്തിയ ചിന്മയ അമൃത് രഥയാത്രയ്ക്ക് ജില്ലയിൽ ഉജ്ജ്വലവരവേൽപ്പ്‌. കോട്ടയത്തുനിന്നും ജില്ലയിൽ പ്രവേശിച്ച യാത്രയെ കിടങ്ങറയിൽ വരവേറ്റു. ആലപ്പുഴ ചിന്മയമിഷൻ കേന്ദ്രം, ഉഡുപ്പി അമ്പലം, കളർകോട് ചിന്മയവിദ്യാലയം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചിന്മയവിദ്യാലയത്തിൽനടന്ന സ്വീകരണസമ്മേളനം ഗവ. ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. 75-ാം വാർഷികമാഘോഷിക്കുന്ന ചിന്മയമിഷൻ മനുഷ്യജീവിതത്തെ സ്പർശിക്കുന്ന എല്ലാ മേഖലകളിലും മികവുറ്റ സേവനം നടത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ചിന്മയവിദ്യാലയങ്ങൾ വിദ്യാഭ്യാസമേഖലയിൽ കഴിവുറ്റ വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ പ്രശംസനീയമായ പങ്കുവഹിക്കുന്നുണ്ടെന്നും ഡോ. പദ്മകുമാർ പറഞ്ഞു. ചിന്മയവാഹിനി രഥത്തിൽ സ്വാമി ചിന്മയാനന്ദൻ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പ്രദർശനവും ഉണ്ടായിരുന്നു. ചിന്മയമിഷൻ ആചാര്യന്മാർ, ചിന്മയ യുവകേന്ദ്ര െവാളെന്റിയർമാർ എന്നിവർ യാത്രയെ അനുഗമിച്ചു. ചിന്മയവിദ്യാലയ പ്രസിഡന്റ് ഡോ. കെ. നാരായണൻ അധ്യക്ഷനായി. സെക്രട്ടറി ഡോ. ടി.ആർ. അനിൽകുമാർ, ബ്രഹ്‌മചാരി സുധീഷ്, പ്രിൻസിപ്പൽ ഡോ. ആർ.എസ്. രേഖ എന്നിവർ പ്രസംഗിച്ചു. To advertise here, Published: 03 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിന്മയ അമൃത് രഥയാത്രയ്ക്ക് ഉജ്ജ്വലവരവേൽപ്പ്‌ — Mathrubhumi… | Boolokam