കൊല്ലം : ചിന്മയ മിഷന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ബ്രഹ്മചാരി സുധീർ ചൈതന്യയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് ആരംഭിച്ച അമൃത് രഥയാത്രയ്ക്ക് അമൃതപുരിയിൽ സ്വീകരണം നൽകി. To advertise here, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലൂടെ കേരളത്തിൽ എത്തിച്ചേർന്ന രഥയാത്രയെ ചിന്മയ മിഷൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. ബാലകൃഷ്ണപിള്ള, സെക്രട്ടറി മാറപ്പാട്ട് ജെ.രമേശ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചിന്മയ കോഡിനേറ്റർ എ. നിർമല, സ്കൂൾ പ്രിൻസിപ്പൽ എസ്.എസ്. നിഷ, കമ്മിറ്റി അംഗങ്ങളായ തങ്കപ്പൻപിള്ള, രാജഗോപാൽ, തിലകൻപിള്ള, മോഹൻരാജ്, ഇന്ദിരാഭായ് എന്നിവർ പങ്കെടുത്തു. കൊല്ലം പുതിയകാവ് ക്ഷേത്രം, കൊട്ടാരക്കുളം മഹാഗണപതിക്ഷേത്രം, ചവറ കാമൻകുളങ്ങര ക്ഷേത്രം, പന്മന ആശ്രമം എന്നിവിടങ്ങളിലും സ്വീകരണം നൽകി. Published: 08 Apr 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചിന്മയ അമൃത് രഥയാത്രയ്ക്ക് വരവേൽപ്പ് നൽകി
M
MathrubhumiSource Link
about 1 month ago