ചെങ്ങന്നൂർ : ആധ്യാത്മിക വളർച്ചയ്ക്കും സ്വയംതിരിച്ചറിവിനും സഹായിക്കുന്നതാണ് ചിന്മയമിഷന്റെ പ്രവർത്തനങ്ങളെന്ന് കേരള റീജണൽ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ചിന്മയമിഷന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായുള്ള അമൃതയാത്രയ്ക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, 75-ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 'ചിന്മയ അമൃതോത്സവം' 10 ലക്ഷം യുവാക്കൾക്ക് ആത്മീയ ഉണർവുപകരാൻ ലക്ഷ്യമിട്ടിരിക്കുകയാണ്. സ്വാമി ചിന്മയാനന്ദൻ പഠിപ്പിച്ച ഗീതാ സന്ദേശങ്ങളിലൂടെയാണ് ഇതു സാധ്യമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം അധ്യക്ഷൻ എസ്.ഡി. വേണുകുമാർ അധ്യക്ഷനായി. ചിന്മയമിഷനിലെ സുധീർ ചൈതന്യ, നിഖിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ചിന്മയമിഷൻ ചെങ്ങന്നൂർ സെന്റർ സെക്രട്ടറി എസ്.ആർ. സൂരജ്, ട്രഷറർ കെ. ഷിബു ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. തുടർന്നുനടന്ന ഹനുമദ് ചാലിസ ഹവനത്തിന് സ്വാമി ശാരദാനന്ദ സരസ്വതി മുഖ്യകാർമികത്വം വഹിച്ചു. താരിണി ചൈതന്യ, അനുപമ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. വെള്ളാവൂർ ജങ്ഷനിൽനിന്നു യാത്രയെ ചെങ്ങന്നൂർ ചിന്മയ വിദ്യാലയത്തിലേക്കു വരവേറ്റു. സ്കൂൾ കവാടത്തിൽ സംഘാംഗങ്ങളെ പൂർണകുംഭം നൽകി വരവേറ്റു. മിഷൻ രക്ഷാധികാരി സദാശിവൻ നായർ, എം.പി. പ്രതിപാൽ, അജയകുമാരൻ നമ്പൂതിരി, സ്കൂൾ മാനേജർ സി. അശോക് ചന്ദ്രൻ, പ്രിൻസിപ്പൽ പ്രീതി ശ്രീകാന്ത്, ചിന്മയ യുവകേന്ദ്ര കോഡിനേറ്റർ ബാലശങ്കർ, ശ്രീദേവീബാലകൃഷ്ണൻ, വിദ്യാധരൻ നമ്പൂതിരി, വി.കെ. ചന്ദ്രൻ, എസ്.വി. പ്രസാദ്, ഗിരീഷ് നടരാജൻ, എസ്.കെ. ശ്രീകുമാർ, കെ.കെ. ശ്രീവിദ്യ, ജയകുമാർ, പത്മജ, ശശികുമാർ, ഇന്ദു തുടങ്ങിയവർ നേതൃത്വം നൽകി.

ചിന്മയമിഷൻ ആധ്യാത്മിക ഉയർച്ചയ്ക്ക് നേതൃത്വം നൽകി -സ്വാമി വിവിക്താനന്ദ സരസ്വതി
M
MathrubhumiSource Link
about 1 month ago