ചിരിച്ചുകൊണ്ട് സെൽഫി; പിന്നാലെ യുവതാരത്തിന്റെ ഫോൺ പിടിച്ചെടുപ്പിച്ച് കാൾസൺ | വീഡിയോ

ചിരിച്ചുകൊണ്ട് സെൽഫി; പിന്നാലെ യുവതാരത്തിന്റെ ഫോൺ പിടിച്ചെടുപ്പിച്ച് കാൾസൺ | വീഡിയോ

M
MathrubhumiSource Link
ബർലിൻ: കാൾസ്റൂഹെയിൽ നടന്ന ഗ്രെൻകെ ചെസ്സ് ഫ്രീസ്‌റ്റൈൽ ഓപ്പണിനിടെ ലോക ഒന്നാംനമ്പർ താരം മാഗ്‌നസ് കാൾസണും യുവതാരം അലുവ നർമാനും തമ്മിലുണ്ടായ നാടകീയ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. മത്സരത്തിന് തൊട്ടുമുൻപ് അലുവ തന്റെ ഫോണെടുത്ത് കാൾസണൊപ്പം ഒരു സെൽഫിയെടുക്കാൻ താത്പര്യപ്പെട്ടു. കാൾസൺ ഒട്ടും മടികൂടാതെ ചിരിച്ചുകൊണ്ട് സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ ആ സൗഹൃദാന്തരീക്ഷം അധികനേരം നീണ്ടുനിന്നില്ല. To advertise here, മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപ് കാൾസൺ പെട്ടെന്ന് തന്റെ സീറ്റിൽനിന്ന് എഴുന്നേറ്റുപോയി ഒരു ആർബിറ്ററുമായാണ് തിരികെവന്നത്. അലുവയുടെ കൈവശം ഫോണിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആർബിറ്ററെ അറിയിച്ചു. തുടർന്ന് ആർബിറ്റർ അലുവയോട് ഫോൺ ആവശ്യപ്പെടുകയും അത് വാങ്ങി മാറ്റിവയ്ക്കുകയും ചെയ്തു. ചെസ് നിയമപ്രകാരം മത്സരത്തിനിടെ താരങ്ങൾ ഫോൺ ഉപയോഗിക്കാനോ കൈവശംവയ്ക്കാനോ പാടില്ല എന്നതിനാലാണ് കാൾസൺ ഈ നിലപാട് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. Content Highlights: Magnus Carlsen requested the removal of Alua Nurman's phone After A Selfie Published: 05 Apr 2026, 02:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിരിച്ചുകൊണ്ട് സെൽഫി; പിന്നാലെ യുവതാരത്തിന്റെ ഫോൺ പിടിച്ചെട… | Boolokam