ചിറക്കടവ് : 1951 ഏപ്രിൽ 23-ന് തുടങ്ങിയ ഗ്രാമദീപം വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാബു കെ.ജോർജ് ഉദ്ഘാടനം ചെയ്തു. വെള്ളാളസമാജം സ്‌കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. To advertise here, വിവിധ അങ്കണവാടികളെ ഉൾപ്പെടുത്തി നടത്തിയ പ്രീസ്‌കൂൾ കലോത്സവം പൊൻകുന്നം ഗവ.ഹൈസ്‌കൂൾ പ്രഥമാധ്യാപിക എ.സി. രജനി ഉദ്ഘാടനം ചെയ്തു. എസ്. ബിന്ദുമോൾ, കാതറീനാ ജോർജ്, ദിവ്യാ രാജേഷ് എന്നിവർ പ്രസംഗിച്ചു. എസ്. ശ്രീകല, വി.എൻ. ഹരികൃഷ്ണൻ, സന്ധ്യാ ബൈജു, ഗോപികാ ഗോപൻ, ചിന്നു രവീന്ദ്രൻ, ആർ. പ്രിയങ്ക, ഷൈമാ രതീഷ് എന്നിവരും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളായ എം.എൻ. രാജരത്‌നം, സുമേഷ്ശങ്കർ പുഴയനാൽ എന്നിവരും ചേർന്ന് അങ്കണവാടി അധ്യാപികമാരെ ആദരിച്ചു. കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും വായനശാലയുടെ ഉപഹാരങ്ങൾ സെക്രട്ടറി പി.എൻ. സോജൻ, മിനി സേതുനാഥ്, മിഥുൻലാൽ എന്നിവർ സമ്മാനിച്ചു. 24-ന് 10-ന് വായനശാലാങ്കണത്തിൽ യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിദ്യാർഥികൾക്കുള്ള മത്സരങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ബാബുലാൽ ഉദ്ഘാടനം ചെയ്യും. യുവജനവേദി സെക്രട്ടറി പി. അശ്വിൻ അധ്യക്ഷത വഹിക്കും. കഥാരചന, കവിതാരചന, ചിത്രരചന, ക്വിസ്, പ്രസംഗം എന്നിവയാണ് മത്സരയിനങ്ങൾ. 28-ന് ചിത്ര, ചരിത്രപ്രദർശനവും ശ്രീധരസ്വാമി എൻഡോവ്‌മെന്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം എം.ജി. വിനോദ് അധ്യക്ഷത വഹിക്കും. 29-ന് കലാപരിപാടികൾ സംഗീതജ്ഞൻ പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം സൗമ്യാ പ്രദീപ് അധ്യക്ഷത വഹിക്കും. വായനശാലയുടെ മുൻ പ്രസിഡൻറുമാർ, മുൻ സെക്രട്ടറിമാർ എന്നിവരെ ആദരിക്കും. സിനിമാറ്റിക് ഡാൻസ്, തിരുവാതിര, നാടൻപാട്ട്, ബാംബൂ ബാൻഡ് മല്ലപ്പള്ളി അവതരിപ്പിക്കുന്ന കരിമ്പൊളി മ്യൂസിക് ഫ്യൂഷൻ എന്നിവയാണ് കലാപരിപാടികൾ. 30-ന് 4.30 മുതൽ തിരുവാതിര, കഥാപ്രസംഗം, കോൽക്കളി എന്നിവ നടക്കും. 5.15-ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു മുഖ്യപ്രഭാഷണം നടത്തും. വായനശാലയുടെ വെബ്‌സൈറ്റ് ലോഞ്ചിങ് ജില്ലാ പഞ്ചായത്തംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ നിർവഹിക്കും. തുടർന്ന് കരോക്കേ ഗാനമേള.

ചിറക്കടവ് ഗ്രാമദീപം വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
M
MathrubhumiSource Link
19 days ago