ചിറ്റാരിക്കാൽ : നീണ്ട മുറവിളിക്കുശേഷം ആരംഭിച്ച ആസ്പത്രികെട്ടിടനിർമാണം പാതിവഴിയിൽ. രണ്ടുമാസമായി പണിനിലച്ച അവസ്ഥയിലാണ്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിനുവേണ്ടി 3.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടനിർമാണമാണ് നിലച്ച അവസ്ഥയിലായത്. To advertise here, 1972-ലാണ് ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം ആരംഭിച്ചത്. 1975-ലാണ് സ്വന്തമായ കെട്ടിടം പണിതത്. 51 വർഷം മുമ്പ് പണിത കെട്ടിടം പുതുക്കിപ്പണിതാണ് നിലവിൽ ആസ്പത്രി പ്രവൃത്തിക്കുന്നത്. നൂറുകണക്കിന് രോഗികൾക്ക് ആശ്രയമാണ് ഈ ആതുരാലയം. എന്നാൽ, സ്ഥലപരിമിതിമൂലം ജീവനക്കാരും രോഗികളും ബുദ്ധിമുട്ടുന്നു. 2018 കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി കെട്ടിടനിർമാണത്തിന് 2.65 കോടി രൂപ അനുവദിച്ചിരുന്നു . കൂടുതൽ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യത്തെത്തുടർന്ന് അടങ്കൽ 3.45 കോടി രൂപയായി ഉയർത്തി. പണി വീണ്ടും അനിശ്ചിതമായി നീണ്ടുപോയപ്പോൾ മാതൃഭൂമി വാർത്ത നൽകിയിരുന്നു . അതിനെത്തുടർന്നാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കി 2024 സെപ്റ്റംബർ 30-ന് പണി ആരംഭിച്ചത്. 18 മാസമായിരുന്നു നിർമാണ കാലാവധി. കെട്ടിടത്തിന്റെ കോൺക്രീറ്റ് പൂർത്തിയാക്കി. വൈദ്യുതീകരണ ജോലി ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടുമാസമായി പണിനിലച്ച അവസ്ഥയിലാണ്. നിർമാണപുരോഗതിക്കനുസരിച്ച് സർക്കാരിൽനിന്ന് പണം ലഭിക്കാത്തതും നിർമാണ കാലാവധി കഴിഞ്ഞതുമാണ് പണിനിലയ്ക്കാൻ കാരണം. പണി പുനരാരംഭിക്കാൻ വീണ്ടും ഭരണാനുമതി ലഭിക്കണം. അത് ലഭിക്കുമെന്ന പ്രത്യാശയിലാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി. Published: 14 Mar 2026, 03:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം കെട്ടിടനിർമാണം പാതിവഴിയിൽ
M
MathrubhumiSource Link
about 2 months ago