BoolokamBoolokam
ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കം

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കം

M
MathrubhumiSource Link
ചീമേനി/ചെറുവത്തൂർ : ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. 10 ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടം 15-ന് സമാപിക്കും. നാട്ടുപരദേവതയായ ശ്രീ വിഷ്ണുമൂർത്തി, രക്തേശ്വരിയായ രക്തചാമുണ്ഡി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന തെയ്യങ്ങൾ. അഞ്ചിന് രാത്രി എട്ടിന് വിഷ്ണുമൂർത്തിയുടെ തോറ്റം, രാത്രി 10-ന്‌ രക്തചാമുണ്ഡേശ്വരിയുടെ തോറ്റം. ആറിന് രാവിലെ ഒൻപതിന്‌ രക്തചാമുണ്ഡേശ്വരി തെയ്യം, ഉച്ചയ്ക്ക് 12-ന്‌ വിഷ്ണു‌മൂർത്തി തെയ്യം. സമാപനദിവസമായ 15-ന് രാവിലെ ഒൻപതിന് രക്തചാമുണ്ഡേശ്വരി തെയ്യവും ഉച്ചയ്ക്ക് ഒരുമണിക്ക് വിഷ്ണുമൂർത്തി തെയ്യവും അരങ്ങിലെത്തും. മറ്റ് ദിവസങ്ങളിൽ രാത്രിയിൽതന്നെ എല്ലാ തെയ്യങ്ങളും അരങ്ങിലെത്തും. എല്ലാ ദിവസങ്ങളിലും നേർച്ച, തുലാഭാരം, മറ്റ് പ്രാർഥനകൾ എന്നിവയും ഉണ്ടാകും. To advertise here, കലവറ നിറച്ചു : കളിയാട്ടത്തിന് മുന്നോടിയായി കലവറ നിറച്ചു. ധർമശാസ്താക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് പാറമ്മൽ ദേവസ്ഥാനം, കരിയാപ്പിൽ ഭഗവതിക്ഷേത്രം. ചക്കാല ദേവസ്ഥാനം, മുത്തപ്പൻമടപ്പുര വഴി ചീമേനി ടൗണിലൂടെയാണ് കലവറയിലേക്കുള്ള വിഭവങ്ങൾ തലയിലേറ്റി ഘോഷയാത്ര ചീമേനിമുണ്ട്യയിലെത്തിയത്. കളിയാട്ടത്തിൽ കൂടാനും പ്രാർഥനാ സമർപ്പണവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ദക്ഷിണ കർണാടകയിൽനിന്നും ഉൾപ്പെടെ അഞ്ചുലക്ഷത്തോളം ആളുകൾ മഞ്ഞൾ പ്രസാദം ഏറ്റുവാങ്ങാനായി ക്ഷേത്രത്തിലെത്തും. ഭക്തജനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ നടപ്പാലവും കോൺക്രീറ്റ് റോഡ് പണിയാനും ശൗചാലയസമുച്ചയം ആധുനികരീതിയിൽ മെച്ചപ്പെടുത്താനും മാലിന്യസംസ്കരണകേന്ദ്രം നവീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. രണ്ടുനേരം അന്നദാനം : ഉത്സവനാളുകളിൽ പകലും രാത്രിയിലും രണ്ടുനേരങ്ങളിലായി ഭക്തർക്ക് അന്നപ്രസാദം വിതരണം ചെയ്യും. ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ചാണ് ഭക്ഷണം തയ്യാറാക്കി വിതരണംചെയ്യുന്നത്. ഇതിനായി വനിതകളുടെയും യുവാക്കളുടെയും പ്രത്യേകം സംഘങ്ങളുണ്ട്. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ 24 മണിക്കൂറും സേവനം ലഭിക്കുന്ന ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാണ്. കുടിവെള്ളത്തിനായി പ്രത്യേക കൗണ്ടറുകളുമുണ്ട്. പാർക്കിങ് സൗകര്യം ഒരുക്കി : തിരക്ക് നിയന്ത്രിക്കാനും വാഹനങ്ങൾ നിർത്തിയിടാനും ക്രമസമാധാനപാലനത്തിനും പോലീസിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ സുരക്ഷാക്രമീകരണത്തിനായി ടീം എമർജൻസി കേരളയുടെ റെസ്ക്യൂ ഫോഴ്സിന്റെ സന്നദ്ധസേവനവും ലഭിക്കും. പയ്യന്നൂർ, കാഞ്ഞങ്ങാട് ഡിപ്പോകളിൽനിന്ന്‌ കെ.എസ്.ആർ.ടി.സി. ബസുകളുണ്ടാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!