ഓയൂർ : വെളിനല്ലൂർ പഞ്ചായത്തിലെ ചുങ്കത്തറ-പൊരിയക്കോട് റോഡ് തകർച്ചയിൽ. റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തം. ഏഴുവർഷംമുൻപുവരെ തകർന്നുകിടന്ന റോഡ് നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിൽ നവീകരിക്കുകയായിരുന്നു. To advertise here, ഓയൂർ ചുങ്കത്തറ ജങ്‌ഷൻ മുതൽ പൊരിയക്കോടുവരെ ഒന്നരക്കിലോമീറ്റർ ദൂരം വരുന്ന പാത എഴുകോൺ പൊതുമരാമത്ത് ഓഫീസിന്റെ അധികാരപരിധിയിലാണ്. ഒരു വർഷമായി റോഡ് തകർന്നുകിടക്കുകയാണ്. ഈട്ടിപൊയ്ക ഭാഗത്തും മുളമുക്ക് ജങ്‌ഷൻ, മദ്രസ ഭാഗം എന്നിവിടങ്ങളിലും മീയന ജങ്‌ഷനു സമീപവും റോഡ് വലിയ രീതിയിൽ തകർന്നിട്ടുണ്ട്. തകർന്ന ഭാഗത്ത് ടാറും മെറ്റലും ഇളകി വലിയ കുഴികളായനിലയിലാണ്. ബസ് സർവീസ് ഉൾപ്പെടെയുള്ള റോഡാണിത്. മാത്രമല്ല പാറ ക്വാറികളും പാറ ക്രഷറുകളും ഉള്ള പ്രദേശമായതിനാൽ വലിയ ടിപ്പർ ലോറികളും ഇതുവഴി പോകുന്നുണ്ട്. ചുങ്കത്തറ പൊരിയക്കോട് ജങ്‌ഷൻ അമ്പലംകുന്ന് റോഡ് കഴിഞ്ഞ രണ്ടുവർഷമായി മെറ്റൽ നിരത്തിയല്ലാതെ ടാറിങ് പണി പൂർത്തീകരിച്ചിട്ടില്ല. പൊടിശല്യംമൂലം ജനം വലയുകയാണ്. റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമരങ്ങൾ നടന്നുവരികയാണ്. എത്രയും പെട്ടെന്ന് ചുങ്കത്തറ-പൊരിയക്കോട് റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 18 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചുങ്കത്തറ-പൊരിയക്കോട് റോഡ് നവീകരിക്കണം
M
MathrubhumiSource Link
about 2 months ago