കാത്തിരിപ്പുകേന്ദ്രം തകർന്നിട്ട് മാസങ്ങൾ To advertise here, കുളനട : താഴെനിന്നും മുകളിൽനിന്നും ഒരുപോലെ ചൂട്, ബസ് കയറണമെങ്കിൽ ചുട്ടുപൊള്ളുന്ന വെയിലിൽ കാത്തുനിൽക്കുകയേ മാർഗമുള്ളൂ. എം.സി.റോഡിൽ കുളനടയ്ക്കും കാരയ്ക്കാടിനും ഇടയിലുള്ള മാന്തുക ഗ്ലോബ് കവലയിലെ ബസ് സ്റ്റോപ്പിലാണ് യാത്രക്കാർ ബുദ്ധിമുട്ടുന്നത്. മൂന്നുമാസംമുമ്പ് നടപ്പാതയിൽ പണിതിരുന്ന കാത്തിരിപ്പുകേന്ദ്രം വാഹനമിടിച്ച് തകർന്നതോടെയാണ് ഇവിടെ യാത്രക്കാർ ബുദ്ധിമുട്ടുന്നത്. മേൽക്കൂര മുഴുവൻ തകർന്ന് നടപ്പാതയിൽത്തന്നെ കിടക്കുന്നുണ്ട്. കയറിനിൽക്കാൻ വ്യാപാരസ്ഥാപനങ്ങളോ, തണലിന് ഒരു മാർഗവുമോ ഇല്ലാത്ത സ്ഥലത്ത് പൊള്ളുന്ന വെയിലേറ്റ് നിൽക്കുകയേ രക്ഷയുള്ളൂ. പന്തളം കുളനട ഭാഗത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളടക്കം ധാരാളം യാത്രക്കാരാണ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്. Published: 25 Mar 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചുട്ടുപൊള്ളുന്ന വെയിലിൽ കാത്തിരിക്കാൻ ഇടമില്ലാതെ യാത്രക്കാർ
M
MathrubhumiSource Link
about 2 months ago