തുടർനടപടികൾക്കുശേഷം തുറന്നുകൊടുക്കും To advertise here, പാലക്കാട് : ചുണ്ണാമ്പുതറ സർവീസ് റോഡിലെ കട്ടവിരിക്കൽ പൂർത്തിയായി. ഭയപ്പാടോടെ കഴിഞ്ഞിരുന്ന പ്രദേശവാസികൾക്കും ഇതോടെ ആശ്വാസമാവുകയാണ്. കനാൽഭിത്തിക്കു പിന്നാലെയാണ് റോഡ് അറ്റകുറ്റപ്പണിചെയ്ത് ഗതാഗതയോഗ്യമാക്കിയത്. പട്ടിക്കര ബൈപ്പാസിൽനിന്ന് ചുണ്ണാമ്പുതറയിലേക്ക് വേഗമെത്താനുള്ള വഴിയാണ് ഈ സർവീസ് റോഡ്. കനാലിന്റെ അരികുഭിത്തി തകർന്ന് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് അഞ്ചുമാസത്തോളമായി. ചെറിയ വാഹനങ്ങളെപ്പോലും കടത്തിവിടാതെ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. റോഡിൽ വിള്ളൽ രൂപപ്പെട്ടത് പ്രദേശവാസികളിൽ ആശങ്കയുയർത്തിയിരുന്നു. റോഡിനോട് ചേർന്ന രാംനഗർ കോളനിയിലുള്ളവർക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടായിരുന്നു. റോഡുപണി തുടങ്ങാൻ വൈകുന്നതുസംബന്ധിച്ച് ‘മാതൃഭൂമി’ നിരന്തരം വാർത്ത നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗത്തിനുപിന്നാലെ ദേശീയപാതാ അതോറിറ്റി തുകയനുവദിക്കുകയായിരുന്നു. കഴിഞ്ഞമാസത്തോടെ കനാൽഭിത്തിയുടെ പണി പൂർത്തിയായിരുന്നു. കോൺക്രീറ്റ് മിശ്രിതം ഉറയ്ക്കുന്നതിനനുസരിച്ച് തുടർനടപടികൾ പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ദേശീയപാതാ പൊതുമരാമത്ത് വിഭാഗം അധികൃതർ അറിയിച്ചു. Published: 14 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചുണ്ണാമ്പുതറ സർവീസ് റോഡ് കട്ടവിരിക്കൽ പൂർത്തിയായി
M
MathrubhumiSource Link
about 2 months ago