ചുമരെഴുതാൻ ഇനി റോബോട്ട്; എഴുത്തിനിറങ്ങി 'ചുവർബോട്ട്', മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും എഴുതും

ചുമരെഴുതാൻ ഇനി റോബോട്ട്; എഴുത്തിനിറങ്ങി 'ചുവർബോട്ട്', മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും എഴുതും

M
MathrubhumiSource Link
പാലക്കാട്: ചുമരെഴുത്തില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമാവില്ല. നേരത്തേ സ്ഥലം ബുക്ക്‌ചെയ്തിട്ട്, വേഗത്തിൽ ചുമരെഴുതി പ്രചാരണം കൊഴുപ്പിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ തന്ത്രമാണ്. പ്രചാരണരംഗത്തെ ആ തന്ത്രത്തിന് വേഗംകൂട്ടാൻ ഇനി യന്ത്രങ്ങളുമിറങ്ങും. 'ചുവർബോട്ട്' എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുമരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുമരെഴുത്ത് ആരംഭിച്ച 'ചുവർബോട്ട്' കാഴ്ചക്കാരെയും അതിശയിപ്പിക്കുകയാണ്. To advertise here, കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 'ചുവർബോട്ട്' വികസിപ്പിച്ചെടുത്തത്. സി.എൻ.സി. വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ സി.ഇ.ഒ. ഷാക്കിബ് ഗീതാഞ്ജലി പറഞ്ഞു. ഒരു ടെക്‌നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് റോബോട്ട് പ്രവർത്തിപ്പിക്കാനുണ്ടാവുക. Content Highlights: Innovative CNC-based wall printing robot developed by Tevanova Techtrade., Capable of writing in multiple languages, including Malayalam, with high precision., Efficient performance: completes wall art in 15-20 minutes., Supported by the Kerala Startup Mission for election campaign modernization. Published: 23 Mar 2026, 11:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചുമരെഴുതാൻ ഇനി റോബോട്ട്; എഴുത്തിനിറങ്ങി 'ചുവർബോട്ട്', മലയാള… | Boolokam