തിരുനാവായ : നാവാമുകുന്ദക്ഷേത്രത്തിന്റെ ചുമരുകളിൽ ഭക്തിഭാവങ്ങൾ തുളുമ്പുന്ന ചുമർചിത്രങ്ങൾ മിഴിതുറന്നു. കേരളീയ ചുമർചിത്രകലയുടെ പാരമ്പര്യശൈലിയിൽ ഒൻപതംഗസംഘമാണ് ചിത്രങ്ങൾ വരച്ചത്. ചിത്രങ്ങൾ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു, തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരി, തിരുവണ്ണൂർ കോവിലകം മാനവ് വർമ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട്, വി.കെ.പി. മോഹൻകുമാർ, പി. സുനന്ദ എന്നിവർചേർന്ന് നേത്രോന്മീലനം (മിഴി തുറക്കൽ) നടത്തി. അക്രിലിക് പെയിന്റ് ഉപയോഗിച്ച് ഒരുവർഷംകൊണ്ടാണ് ചുമർചിത്രങ്ങൾ പൂർത്തീകരിച്ചത്. To advertise here, ഇന്ദു മേനോൻ വടക്കാഞ്ചേരി, ബസന്ത് പെരിങ്ങോട്, സെന്തിൽകുമാർ, ഉദയൻ പട്ടാമ്പി, കെ.ആർ. രാഹുൽ, സന്ദീപ് സുബ്രഹ്മണ്യൻ, ചിത്തിര ശ്രീധരൻ, സജു, ഷിബു എന്നിവരടങ്ങുന്ന ഒൻപതുപേരാണ് നാവാമുകുന്ദന് ചുമർചിത്രങ്ങൾ പ്രശസ്ത ചുമർചിത്രകലാകാരൻ അപ്പുക്കുട്ടൻ കോട്ടപ്പടിയുടെ സ്‌മരണയ്ക്കായി സമർപ്പിച്ചത്. ചുമർചിത്ര സമർപ്പണച്ചടങ്ങിൽ ചുമർചിത്ര കലാകാരൻമാരെ പൊന്നാടയണിയിച്ച് ആദരിച്ച് ഉപഹാരം നൽകി. സാമൂതിരി ദേവസ്വം അധികൃതർ, ജീവനക്കാർ, ചുമർചിത്ര കലാകാരൻമാർ എന്നിവർ പങ്കെടുത്തു Published: 07 Apr 2026, 02:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
