നെടുമങ്ങാട് : നെടുമങ്ങാട് ആനാടിനു സമീപം ചുള്ളിമാനൂരിൽ വൻകവർച്ച. അടഞ്ഞുകിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് 25 പവൻ ആഭരണങ്ങളാണ് കവർന്നത്. വീട്ടുകാർ വിനോദയാത്രയ്ക്കു പോയിവന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. To advertise here, ചുള്ളിമാനൂർ കൊച്ചാട്ടുകാലിൽ അനസിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനസും കുടുംബവും ഊട്ടിയിലേക്കു വിനോദയാത്ര പോയത്. കഴിഞ്ഞ ദിവസം ഇവർ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചനിലയിലായിരുന്നു. പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വീട്ടിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും തെളിവുനശിപ്പിക്കാനായി മോഷ്ടാക്കൾ ഇവയും തല്ലിത്തകർത്തിരുന്നു. ഏകദേശം നാല്പതുലക്ഷംരൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീടിനെക്കുറിച്ച് കൃത്യമായി വിവരങ്ങളറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. Published: 17 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
