വാഴൂർ :അഞ്ചുവർഷം മുൻപ് കാനം-ഉള്ളായം റോഡ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ നാട്ടുകാർ വലിയ പ്രതീക്ഷയിലായിരുന്നു. മൂന്നര കിലോമീറ്ററോളം ഭാഗം നവീകരിക്കാൻ മൂന്നുകോടി രൂപയും അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം നടന്നില്ല. കരാറെടുത്തയാളും കൈയ്യൊഴിഞ്ഞു. ശേഷം അറ്റകുറ്റപ്പണിപോലും നടത്താതെ റോഡ് പൂർണമായി തകർന്നു. To advertise here, റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ നിലവിലെ ആവശ്യം. എന്നാൽ പി.എം.ജി.എസ്.വൈ. പരിധിയിൽനിന്നും ഒഴിവാക്കാതെ റോഡ് പി.ഡബ്ല്യു.ഡി.ക്ക് ഏറ്റെടുക്കാനും കഴിയില്ല. റോഡ് നന്നാക്കുകയോ അല്ലെങ്കിൽ പി.എം.ജി.എസ്.വൈ.യിൽനിന്നും ഒഴിവാക്കുകയോ വേണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എം.പി.ക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ കഴിഞ്ഞമാസം എം.പി. കത്ത് നൽകിയെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കുന്നതിന് സാങ്കേതികമായ കടമ്പകളേറെയുണ്ട്. വിഷയത്തിൽ നാട്ടുകാർ പലവട്ടം പ്രതിഷേധവുമായി രംഗത്തെത്തി. ചീഫ് വിപ്പ് എൻ.ജയരാജ് റോഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എൽ.ജി.ഡി.ക്ക് നിവേദനം നൽകിയിരുന്നു. റോഡ് നന്നാക്കാൻ വൈകരുത് ഏത് പദ്ധതിയിൽ ഉൾപ്പെടുത്തിയാലും ഞങ്ങൾക്ക് റോഡ് നന്നാക്കിക്കിട്ടണം. നിലവിലെ പ്രശ്‌നങ്ങൾ കാരണം അറ്റകുറ്റപ്പണിപോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ജനങ്ങളാണ് ബുദ്ധിമുട്ട് നേരിടുന്നത്. -ജിബി കാനം. ഓട്ടോഡ്രൈവർ.പരിഹാരം കാണണം പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് റോഡ് നന്നാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അത്രമാത്രം ദുരിതമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണം. - ബിജു പുതുപ്പറമ്പിൽ. പ്രദേശവാസി Published: 14 Mar 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചുവപ്പുനാടയിൽ കുരുങ്ങി കാനം-ഉള്ളായം റോഡ്
M
MathrubhumiSource Link
about 2 months ago