ചൂടത്ത് കൂളാകാൻ ഡി.വൈ.എഫ്.ഐ.യുടെ തണ്ണീർമത്തൻദിനങ്ങൾ

ചൂടത്ത് കൂളാകാൻ ഡി.വൈ.എഫ്.ഐ.യുടെ തണ്ണീർമത്തൻദിനങ്ങൾ

അടൂർ : ചുട്ടുപൊള്ളുന്ന ചൂട്, അതിനൊപ്പം പലവിധ രോഗങ്ങളാൽ വലയുന്ന രോഗികൾ. ആരോഗ്യം വീണ്ടെടുക്കാൻ മരുന്ന് സംരംക്ഷണമൊരുക്കുമ്പോൾ ഉള്ളം ഒന്ന് തണുപ്പിക്കാൻ ഡി.വൈ.എഫ്.ഐയുടെ കരുതൽ കുളിർമ. ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേനൽക്കാലത്ത് അടൂർ ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് സൗജന്യമായി തണ്ണീർമത്തൻ ജ്യൂസ് നൽകുന്ന കുളിർമ എന്ന പദ്ധതി ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതൽ മൂന്ന് വരെയാണ് വിതരണം. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക കൗണ്ടർ തയ്യാറാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ 13 മേഖലാ കമ്മിറ്റികൾക്കാണ് ജ്യൂസ് വിതരണത്തിന്റെ ചുമതല. ആശുപത്രിയിൽ ദിനംപ്രതി നല്ല തിരക്കാണ്. രാവിലെ എത്തുന്ന രോഗികൾ ഡോക്ടറെ കണ്ടശേഷം ലാബുകളിലും മറ്റുമുള്ള പരിശോധനകളും പൂർത്തിയാക്കി മരുന്നും വാങ്ങി പോകുമ്പോൾ താമസം നേരിടാറുണ്ട്. ഈ സാഹചര്യത്തിൽ വേനൽ ചൂടിൽ തളരാതിരിക്കാനാണ് തണ്ണിമത്തൻ ജ്യൂസ് വിതരണം തുടങ്ങിയതെന്നാണ് ഡി.വൈ.എഫ്.ഐ. നേതാക്കൾ പറയുന്നത്. വേനൽക്കാലത്ത് അടൂരിന്റെ വിവിധ പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിച്ചുനൽകുന്ന പദ്ധതിയും കുളിർമയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം സി.പി.എം. അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാൽ, പ്രസിഡൻറ്‌ വിനേഷ് വി.തെങ്ങമം, മുഹമ്മദ് അനസ്, റോയി ഫിലിപ്പ്, എസ്.ഹർഷകുമാർ, സുനിൽ, റിയാസ് റഫീഖ് എന്നിവർ പങ്കെടുത്തു. To advertise here, Published: 23 Apr 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടത്ത് കൂളാകാൻ ഡി.വൈ.എഫ്.ഐ.യുടെ തണ്ണീർമത്തൻദിനങ്ങൾ — Mathr… | Boolokam