ചൂടായതിനാൽ ഉറങ്ങിയത് ജനൽതുറന്നിട്ട്, വീടിനോടുചേർന്ന് മുന്തിരിവള്ളികൾ;പാമ്പ് ഇതുവഴി കയറിയെന്ന് നിഗമനം

ചൂടായതിനാൽ ഉറങ്ങിയത് ജനൽതുറന്നിട്ട്, വീടിനോടുചേർന്ന് മുന്തിരിവള്ളികൾ;പാമ്പ് ഇതുവഴി കയറിയെന്ന് നിഗമനം

തൃശ്ശൂർ: ''മിടുക്കനായിരുന്നു ആൽജോ. ഇവിടെത്തന്നെയായിരുന്നു എപ്പോഴും. മകളുടെ കുട്ടിയുമായി വലിയ കൂട്ടാണ്.'' വീടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പാമ്പുകടിയേറ്റ് മരിച്ച കടമ്പോട് കാവുങ്ങലിലെ എട്ടുവയസ്സുകാരനെക്കുറിച്ച് പറയുമ്പോൾ അയൽവാസി പൂവത്തുംകടവിൽ സുനന്ദയുടെ കണ്ണുകൾ നിറഞ്ഞു. ഒരു കുടുംബത്തെപ്പോലെയായിരുന്നു ഇവർ. To advertise here, ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ബന്ധുവിന്റെ പൗരോഹിത്യജൂബിലിക്കായി കുടുംബസമേതം പോകുന്നത്. അതുവരെ ആൽജോയും ജ്യേഷ്ഠൻ അനോഷും സുനന്ദയുടെ വീട്ടിൽത്തന്നെയായിരുന്നു. രാത്രി എട്ടിന് പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയശേഷവും ഇവരുടെ വീട്ടിലേക്ക് വന്നു. സുനന്ദയുടെ വീട്ടിലെ ഫ്രിഡ്ജിലാണ് അച്ഛൻ സിൽജോയ്ക്കും അമ്മ ജോൺസിക്കുമുള്ള ഇൻസുലിൻ സൂക്ഷിക്കുന്നത്. അതുവെച്ച് തണുത്ത വെള്ളവുമെല്ലാമെടുത്ത് കളിക്കാൻ നാളെ വരാമെന്ന് പറഞ്ഞാണ് ശനിയാഴ്ച രാത്രി മടങ്ങിയത്. സുനന്ദയുടെ വാക്കുകൾ ഇടറി. അടുത്ത വീട്ടുകാരെല്ലാം ഇവിടെ തടിച്ചുകൂടിയിരുന്നു. തൊട്ടപ്പുറത്തെ തറവാട്ടുവീട്ടിൽ സിൽജോയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ പെടാപ്പാടുപെടുകയായിരുന്നു കൂട്ടുകാർ. ഒരു ഭാഗത്ത് മകന്റെ വിയോഗത്തിലെ ദുഃഖം, മറുഭാഗത്തു മൂത്തമകന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള പ്രാർഥനയും. പ്രതീക്ഷയ്ക്ക് വകനൽകി കൂട്ടുകാരൊപ്പം നൽക്കുന്നതുകൊണ്ടുമാത്രം തളരാതെ നിൽക്കുകയായിരുന്നു സിൽജോ. സങ്കടം താങ്ങാനാകാതെ അമ്മ ജോൺസി തളർന്നുവീണ് ആശുപത്രിയിലും ആൽജോയുടെ മൂത്തസഹോദരി ഒൻപതാംക്ലാസുകാരി എയ്ഞ്ചൽ സുനന്ദയുടെ വീട്ടിലുമാണ്. പാമ്പുകടിയേറ്റ്‌ മരിച്ച ആൽജോയുടെ വീടിന്റെ പരിസരം കിടന്നത് ജനൽ തുറന്നിട്ട് ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയിരുന്നത്. വീടിനു മുന്നിലെ പർഗോള ഗ്ലാസിടാത്ത നിലയിലാണ്. വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. ചുമരുവഴി സഞ്ചരിക്കാൻ കഴിവുള്ള പാമ്പിനെയാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. അതിനാൽ ഇതിലേതെങ്കിലും വഴിയായിരിക്കാം പാമ്പ് വീടിനകത്തേക്ക് കയറിയതെന്ന അനുമാനത്തിലാണ് നാട്ടുകാർ. വീടിനോട് ചേർന്ന് 300 മീറ്ററോളം റബ്ബർത്തോട്ടമാണ്. അതുകഴിഞ്ഞാൽ വനമേഖലയും. കോടശ്ശേരിമല എന്നാണിതറിയപ്പെടുന്നത്. അവിടെയാണ് നാഗത്താൻപാറ. വനപ്രദേശമായതിനാൽ ഇവിടെ പാമ്പുകളെ കാണുന്നത് പതിവാണെന്നും അടുത്ത ദിവസങ്ങളിൽ പരിസരത്ത് പാമ്പിൻകുട്ടികളെ കണ്ടതായും നാട്ടുകാർ പറഞ്ഞു. എന്നാൽ, ആർക്കും കടിയേറ്റതായി കേട്ടിട്ടില്ലെന്നും അവർ പറഞ്ഞു. കിടന്നുറങ്ങിയ സമയത്തുണ്ടായ ദുരന്തം വിശ്വസിക്കാനാകാതെ അമ്പരപ്പിലായിരുന്നു നാട്ടുകാരെല്ലാം. ആൽജോയെ കടിച്ച പാമ്പ് Content Highlights: Tragic death of an 8-year-old due to snakebite in Thrissur., Potential entry points identified as open windows and proximity to dense vegetation., Importance of clearing debris and securing home perimeters against reptiles., Community impact and the need for increased awareness during 2026 summer months. Published: 20 Apr 2026, 08:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടായതിനാൽ ഉറങ്ങിയത് ജനൽതുറന്നിട്ട്, വീടിനോടുചേർന്ന് മുന്തി… | Boolokam