ചൂടിൽ തിളച്ച് കേരളം; സീസണിലെ ഏറ്റവും കൂടിയ ചൂട് പാലക്കാട്ട്

ചൂടിൽ തിളച്ച് കേരളം; സീസണിലെ ഏറ്റവും കൂടിയ ചൂട് പാലക്കാട്ട്

M
MathrubhumiSource Link
തിരുവനന്തപുരം: കേരളം ചൂടിൽ തിളച്ചുമറിയവേ, പാലക്കാട്ട് ഈ സീസണിലെ ഏറ്റവും കൂടിയ ചൂട് വ്യാഴാഴ്ച രേഖപ്പെടുത്തി- 39.8 ഡിഗ്രി. ഈ വേനൽക്കാലത്ത് ആദ്യമായാണ് പാലക്കാട്ടെ ചൂട് 39 ഡിഗ്രി കടക്കുന്നത്. പുനലൂരിൽ 38 ഡിഗ്രിയും രേഖപ്പെടുത്തി. കോട്ടയത്ത് ദീർഘകാല ശരാശരിയിലും 2.6 ഡിഗ്രി ഉയർന്ന് 37.3 ഡിഗ്രിയിലെത്തി. To advertise here, ഇനി 31 വരെ ചൂട് ക്രമാതീതമായി ഉയരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടെ വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് അനുകൂലമായ ന്യൂനമർദപ്പാത്തി രൂപപ്പെട്ടിട്ടുണ്ട്. 31 കഴിഞ്ഞാലും ചില ജില്ലകളിലെങ്കിലും മഴ തുടരാം. ഈ വർഷം എൽ നിനോയുടെ പ്രഭാവം ഇല്ലാത്തതിനാൽ 2024-ലേതുപോലെ അതിരൂക്ഷമായ വേനൽ അനുഭവപ്പെടാൻ ഇടയില്ലെന്നാണ് നിഗമനമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. വ്യാഴാഴ്ച രേഖപ്പെടുത്തിയ ചൂട് (ബ്രാക്കറ്റിൽ ശരാശരിയിൽനിന്നുള്ള വ്യത്യാസം) പാലക്കാട്- 39.8 (2.2) പുനലൂർ- 38 (1.8) കോട്ടയം- 37.3 (2.6) വെള്ളാനിക്കര- 36.8 (1.2) കണ്ണൂർ- 35 (0.2 കുറവ്) സിയാൽ കൊച്ചി- 35.8 (0.9) കോഴിക്കോട്- 35.5 (1.1) തിരുവനന്തപുരം- 35.1 (0.9) Content Highlights: Palakkad recorded the season's highest temperature at 39.8°C., Thunderstorms and summer rains are expected across all districts until March 31., No extreme heatwaves like 2024 are expected due to the absence of El Nino., Detailed temperature data provided for major Kerala cities. Published: 28 Mar 2026, 07:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടിൽ തിളച്ച് കേരളം; സീസണിലെ ഏറ്റവും കൂടിയ ചൂട് പാലക്കാട്ട്… | Boolokam