ചൂടിൽവലഞ്ഞ് മഹാരാഷ്ട്ര; ഉഷ്ണതരംഗ മുന്നറിയിപ്പ്

ചൂടിൽവലഞ്ഞ് മഹാരാഷ്ട്ര; ഉഷ്ണതരംഗ മുന്നറിയിപ്പ്

ഏറ്റവും കൂടിയ ചൂട് അകോളയിൽ 44.2 ഡിഗ്രി സെൽഷ്യസ്‌ To advertise here, മുംബൈ : വിദർഭ മേഖലയിലെ അകോള നഗരത്തിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി, 44.2 ഡിഗ്രി സെൽഷ്യസ്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അകോളയ്ക്കൊപ്പം സംസ്ഥാനത്തെ മറ്റ് മൂന്ന് നഗരങ്ങളായ അമരാവതി (44), വാർധ (43.9), നാഗ്പുർ (43.4) എന്നിവയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയുള്ള നാല് നഗരങ്ങൾ. സോലാപുരിൽ 43.3 ഡിഗ്രി സെൽഷ്യസും മലേഗാവിൽ 43.2 ഡിഗ്രി സെൽഷ്യസും ബീഡിൽ 43.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുദിവസമായി രാജ്യത്തെ ഏറ്റവും ഉയർന്ന താപനില അകോളയിൽ രേഖപ്പെടുത്തുന്നുണ്ടെന്ന് ഐ.എം.ഡിയുടെ നാഗ്പുർ സെന്ററിലെ ശാസ്ത്രജ്ഞനായ ഡോ. പ്രവീൺ കുമാർ പറഞ്ഞു. വിദർഭയിലെ അകോള, അമരാവതി, വാർധ, നാഗ്പുർ, യവത്മാൽ, വാഷിം, ബുൽധാന, ചന്ദ്രപൂർ, ഭണ്ഡാര ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഉഷ്ണതരംഗം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഐ.എം.ഡി. മുന്നറിയിപ്പ് നൽകി. വരുന്ന അഞ്ചുദിവസങ്ങളിൽ, ചൂടിൽനിന്ന് ഒരു ആശ്വാസവും ഉണ്ടാകില്ല, വിദർഭയിൽ താപനില ഉയരുന്നത് തുടരും. മഹാരാഷ്ട്രയിലും സമീപ പ്രദേശങ്ങളിലും ശരാശരി സമുദ്രനിരപ്പിൽനിന്ന് 3.1 കിലോമീറ്ററോ അതിൽ കൂടുതലോ ഉയരത്തിൽ ചുഴലിക്കാറ്റ് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.ഡി.യുടെ പ്രവചനങ്ങൾ അനുസരിച്ച്, ഏപ്രിൽ 21 മുതൽ പരമാവധി താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയുടെയും മറാഠ്‌വാഡയുടെയും മിക്ക ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നു. സാംഗ്ലിയിൽ 41.8 ഡിഗ്രി സെൽഷ്യസും ബാരാമതിയിൽ 40.2 ഡിഗ്രി സെൽഷ്യസും പർഭാനി 42, ജൽഗാവിൽ 42.3 ഡിഗ്രി സെൽഷ്യസും അഹില്യാനഗറിൽ 41.9 ഡിഗ്രി സെൽഷ്യസും ധാരാശിവിൽ 41 ഡിഗ്രി സെൽഷ്യസും സതാരയിൽ 40 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. രത്‌നഗിരിയിൽ 32.8 ഡിഗ്രി സെൽഷ്യസും മുംബൈയിലെ സാന്താക്രൂസ് ഒബ്‌സർവേറ്ററിയിൽ 34.5 ഡിഗ്രി സെൽഷ്യസും മുംബൈയിലെ കൊളാബ ഒബ്‌സർവേറ്ററിയിൽ 34.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.സാംഗ്ലി, സോലാപൂർ, ഛത്രപതി സാംഭാജിനഗർ, ജൽന, പർഭാനി, ഹിംഗോളി, അകോല, അമരാവതി, വാർധ എന്നിവിടങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടിൽവലഞ്ഞ് മഹാരാഷ്ട്ര; ഉഷ്ണതരംഗ മുന്നറിയിപ്പ് — Mathrubhum… | Boolokam