ചൂടും മഴയും വകവെക്കാതെ പ്രചാരണം

ചൂടും മഴയും വകവെക്കാതെ പ്രചാരണം

M
MathrubhumiSource Link
കറുകച്ചാൽ : ഞായറാഴ്ച രാവിലെ മുതൽ കനത്ത ചൂടായിരുന്നു. ഉച്ചയ്ക്കുശേഷം മഴയും. ഇതൊന്നും വകവെയ്ക്കാതെ സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ കാണാനുള്ള നെട്ടോട്ടത്തിലായിരുന്നു. To advertise here, ഓശാന ഞായറോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളടക്കം സന്ദർശിച്ചായിരുന്നു രാവിലെ പ്രചാരണം തുടങ്ങിയത്.ഒരോ പ്രദേശങ്ങളിലും കവലകളിലുമെത്തി വോട്ടർമാരെ നേരിൽക്കണ്ടു. രണ്ടാംഘട്ട പ്രചാരണം ശക്തമായതോടെ പ്രവർത്തകരും വോട്ടർമാർക്ക് പുറമേ വീടുകൾ കയറി വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ്.എൻ.ജയരാജിന്റെ പര്യടനം കാഞ്ഞിരപ്പള്ളി പഞ്ചായത്തിലായിരുന്നു. രാവിലെ എട്ടരയ്ക്ക് കുറുവാമൂഴിയിൽനിന്നും ആരംഭിച്ച പര്യടനം എൽ.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. വിഴിക്കത്തോട്, മണ്ണാറക്കയം, കാളകെട്ടി, കപ്പാട്, ആനക്കല്ല്, പേട്ടക്കവല തുടങ്ങി പഞ്ചായത്തിന്റെ എല്ലാ മേഖലയിലുമെത്തിയ പര്യടനം വൈകീട്ട് ആറരയ്ക്ക് കൂവപ്പള്ളിയിൽ സമാപിച്ചു. റോണി കെ.ബേബി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ ഓശാനപ്പെരുന്നാളിൽ പങ്കെടുത്തശേഷമാണ് പ്രചാരണം ആരംഭിച്ചത്. മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങളിലെത്തി ആളുകളെ നേരിൽക്കണ്ടു. കൊടുങ്ങൂർ, മണിമല, കറുകച്ചാൽ പഞ്ചായത്തുകളിൽ പര്യടനം നടത്തി. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ ഓശാനപ്പെരുന്നാളിൽ പങ്കെടുത്തശേഷമാണ് ജോർജ് കുര്യൻ പ്രചാരണത്തിനിറങ്ങിയത്. ശേഷം കാഞ്ഞിരപ്പള്ളി, വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകളിൽ പ്രധാന കവലകളിലും വീടുകളിലുമെത്തി വോട്ടഭ്യർഥിച്ചു. വിവിധ ആരാധനാലയങ്ങളിലെ ചടങ്ങുകളിലും പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടും മഴയും വകവെക്കാതെ പ്രചാരണം — Mathrubhumi | Boolokam | Boolokam