ചൂട് കൂടും; കരുതൽ വേണം

ചൂട് കൂടും; കരുതൽ വേണം

സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം To advertise here, ചെന്നൈ : തിരഞ്ഞെടുപ്പുചൂടിനൊപ്പം അന്തരീക്ഷ താപനിലയും ഉയർന്നിരിക്കുന്നതുകൊണ്ട് വോട്ടുചെയ്യാനെത്തുമ്പോൾ കരുതൽ വേണം. ചെന്നൈയിൽ വ്യാഴാഴ്ച 37-38 ഡിഗ്രി വരെ ചൂടുണ്ടാവും. 60-80 ശതമാനം ഈർപ്പംകൂടി കണക്കിലെടുക്കുമ്പോൾ 40-41 ഡിഗ്രി ചൂടാണ് അനുഭവപ്പെടുക. ചൂടിൽ യാത്ര ചെയ്യുകയും പോളിങ് ബൂത്തിൽ ദീർഘനേരം കാത്തുനിൽക്കേണ്ടിവരികയും ചെയ്യുമ്പോൾ സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. കട്ടി കുറഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കുട, തൊപ്പി, പാദരക്ഷകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. ഒ.ആർ.എസ്., ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗബാധിതർ എന്നിവർക്ക് ചൂടുകാരണമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ പ്രത്യേക കരുതൽ നൽകണം. അവർക്കായി പോളിങ് ബൂത്തുകളിൽ ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂട് കൂടും; കരുതൽ വേണം — Mathrubhumi | Boolokam | Boolokam