പാലാ : കനത്ത ചൂടായതോടെ വൈദ്യുതി വിതരണത്തിനായി പാലാ നഗരത്തിലും സമീപ മേഖലകളിലും സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ കത്തുന്നതും തകരാറിലാകുന്നതും പതിവാകുന്നു. വൈദ്യുതിമുടക്കത്തിന് ശാശ്വത പരിഹാരം തേടിയാണ് കെ.എസ്.ഇ.ബി. To advertise here, പാലാ നഗരത്തിൽ ഏരിയൽ പഞ്ച്ഡ് കേബിൾ പദ്ധതി നടപ്പാക്കി. ഇൻസുലേറ്റഡ് കമ്പികളിലൂടെ വൈദ്യുതി നഗരത്തിൽ വിതരണംചെയ്യുന്ന പദ്ധതിയാണിത്. പദ്ധതി നടപ്പാക്കിയതിനുശേഷം വേനൽക്കാലത്ത് കേബിളുകൾ കത്തുന്നത് പതിവാണ്. ബുധനാഴ്ച ഉച്ചയ്ക്ക് കുരിശുപള്ളി കവലയിലെ വൈദ്യുതിത്തൂണിൽ കേബിളുകൾ കത്തിയത് ഭീതി പരത്തി. വൈദ്യുതി കേബിളുകളും മറ്റു കേബിളുകളും കത്തുകയായിരുന്നു. ഇതോടെ നഗരത്തിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സ് എത്തി വെള്ളം തൂണിലേക്ക് പമ്പുചെയ്ത് തീ കെടുത്തുകയായിരുന്നു. ഈ പദ്ധതി നടപ്പാക്കിയപ്പോൾ വലിയൊരു പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതർ ഉറപ്പുനൽകിയിരുന്നത്. തകരാറുണ്ടായാൽ ചെറിയ പ്രദേശത്ത് മാത്രമേ വൈദ്യുതിവിതരണം മുടങ്ങുകയുള്ളൂവെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, ഇത്തരം ഉറപ്പുകളെല്ലാം പാഴായി മാറി. നിലവാരമില്ലാത്ത എ.ബി.സി. കേബിൾ സ്ഥാപിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാരോപിച്ച് വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ, ഓരോ വേനൽക്കാലത്തും കേബിളുകൾ ചൂടായി തീപിടിച്ച് ഉരുകുന്നുണ്ട്. മഴയും കാറ്റുമുണ്ടായാൽ കവീക്കുന്ന്, കൊച്ചിടപ്പാടി മേഖലയിൽ വൈദ്യുതിത്തകരാർ പതിവാണ്. നിലവാരമുള്ള കേബിളുകൾ സ്ഥാപിക്കണം നിലവാരമില്ലാത്ത കേബിളുകൾ മാറ്റിസ്ഥാപിക്കണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷിതമായ വൈദ്യുതിവിതരണം ഉറപ്പാക്കണം. എബി ജെ.ജോസ്മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ. Published: 23 Apr 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
