ചെങ്ങന്നൂർ : മീനച്ചൂടിനെ വകവെക്കാതെ ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് തൊഴുത് നിർവൃതി നേടി ഭക്തസഹസ്രം. മലയാളവർഷത്തിലെ മൂന്നാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ടു കണ്ടുതൊഴാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ഭക്തരെത്തി. വെള്ളിയാഴ്ച രാവിലെ ദേവിയെ തൃപ്പൂത്തറയിൽനിന്ന് മിത്രപ്പുഴക്കടവിലേക്ക് ആനയിച്ചു. തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. To advertise here, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ പനിനീരും മഞ്ഞൾപ്പൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് ദേവിക്ക് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. ആറാട്ടിനുശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തിയപ്പോൾ ശ്രീപരമേശ്വരൻ എഴുന്നള്ളി ദേവിയെ സ്വീകരിച്ചു. പടിഞ്ഞാറേനടയിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. തുടർന്ന് പ്രദക്ഷിണത്തിനുശേഷം അകത്തെഴുന്നള്ളിപ്പും ഇരുനടകളിലും കളഭാഭിഷേകവും നടത്തി. ആറാട്ടിനുശേഷം 12 ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. Published: 21 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെങ്ങന്നൂരമ്മയുടെ തൃപ്പൂത്താറാട്ട് തൊഴുത് ആയിരങ്ങൾ
M
MathrubhumiSource Link
about 2 months ago