ശ്രീകണ്ഠപുരം : തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ പലതവണ കുഴിയടക്കൽ പ്രവൃത്തി നടത്തിയ ഭാഗം വീണ്ടും തകർന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനപാതയിൽ ചെങ്ങളായി-അഡൂർകടവ് പുതിയപാലം വരുന്ന ഭാഗത്താണ് വീണ്ടും തകർന്നത്. മെക്കാഡം ടാറിങ് പാടെ വലിഞ്ഞുപോയി കുഴി രൂപപ്പെട്ടിരിക്കുകയാണ്. നേരത്തേ പലതവണ ഇതേഭാഗത്ത് ഇത്തരം അവസ്ഥയുണ്ടായിട്ടും വേണ്ട ഗൗരവത്തിൽ പണിനടത്താതെ നാമമാത്ര കുഴിയടക്കൽ നടത്തിയതിനാലാണ് വീണ്ടും തകർന്നത്. ഇരുചക്രവാഹനങ്ങൾക്കടക്കം വലിയ അപകടക്കെണിയാണ് നിലവിലുണ്ടായിരിക്കുന്നത്. മൈസൂരുവിലേക്കും വയനാട്ടിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയാണിത്. പാതയിൽ നിടുമുണ്ട, നിടുവാലൂർ, ചേരൻകുന്ന്, കണിയാർവയൽ, ഇരിക്കൂർ, പടിയൂർ ഭാഗങ്ങളിലെല്ലാം വീതിക്കുറവും ഇരുവശവും കാടുകയറിയ സ്ഥിതിയുമുണ്ട്. പലയിടത്തും നടപ്പാതയില്ലാത്തതിന്റെ ദുരിതം വേറെയുമുണ്ട്. റോഡ് തകർന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. To advertise here, Published: 17 Apr 2026, 04:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെങ്ങളായിയിൽ സംസ്ഥാനപാത തകർന്നു: തിരിഞ്ഞുനോക്കാതെ അധികൃതർ
M
MathrubhumiSource Link
23 days ago