ഹരിപ്പാട് : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ തിങ്കളാഴ്ച കാർത്തികദർശനത്തിനു ചാർത്താനുള്ള തിരുവാഭരണങ്ങൾ ഹരിപ്പാട് ക്ഷേത്രത്തിൽനിന്ന് ആചാരപ്രകാരം കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് ചെട്ടികുളങ്ങരയിലെ 13 കരകളിലെ പ്രതിനിധികൾ ഹരിപ്പാട്ടെത്തി. 12 ദിവസമായി വ്രതമെടുക്കുന്നവരാണിത്. To advertise here, ഓരോ കരകളിൽനിന്ന് അഞ്ചുവീതം പ്രതിനിധികൾ. ദേവസ്വംബോർഡ് പ്രതിനിധികൾ ഹരിപ്പാട്ടെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾക്കും കരനാഥന്മാർക്കും കൈമാറി. തുടർന്ന്, പദയാത്രയായി ചെട്ടികുളങ്ങരയ്ക്കു തിരിച്ചു. കരക്കാർ ഊഴമിട്ടാണ് പേടകങ്ങൾ തലയിലേന്തിയത്. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കെ. ഇന്ദുകുമാരി, മാവേലിക്കര അസി. കമ്മിഷണർ അഖിൽ ജി. കുമാർ, ചെട്ടികുളങ്ങര എ.ഒ. രാജശ്രി ഗണേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ. മഹേന്ദ്രൻ കൺവെൻഷൻ പ്രസിഡൻറ് ബി. ഹരികൃഷ്ണൻ, വൈസ് പ്രസിഡൻറ് വി. അനിൽകുമാർ, സെക്രട്ടറി എം. മനോജ് കുമാർ, ഖജാൻജി പി. രാജേഷ്, ജോ. സെക്രട്ടറി ജി. സതീഷ് തുടങ്ങിയവർ പങ്കെടുത്തു. Published: 23 Mar 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെട്ടികുളങ്ങര കാർത്തികദർശനം തിരുവാഭരണങ്ങൾ ഹരിപ്പാട്ടുനിന്നു കരക്കാർ ഏറ്റുവാങ്ങി
M
MathrubhumiSource Link
about 2 months ago