ചെട്ടികുളങ്ങര ദേശക്കാർ കൊടുങ്ങല്ലൂർക്ഷേത്ര ദർശനം നടത്തി

ചെട്ടികുളങ്ങര ദേശക്കാർ കൊടുങ്ങല്ലൂർക്ഷേത്ര ദർശനം നടത്തി

ചെട്ടികുളങ്ങര : ദേവീക്ഷേത്രത്തിലെ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ കരനാഥന്മാർ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് ദേവീക്ഷേത്രത്തിൽ ആചാരപരമായ ദർശനം നടത്തി. ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് ഭാരവാഹികൾ, 13 കരകളുടെ പ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്രപൂജാരിമാർ, ക്ഷേത്ര കാരായ്മ അവകാശികൾ എന്നിവർ ചേർന്ന് പിടിപ്പണവും പട്ടുടയാടയും കൊടുങ്ങല്ലൂർ ഭഗവതിക്കു സമർപ്പിച്ചു. To advertise here, തുടർന്ന്, ക്ഷേത്രാവകാശികളായ കൊടുങ്ങല്ലൂർ തമ്പുരാന്റെ പ്രതിനിധി കോയ്‌മ വാസുദേവന് ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ്‌ ബി. ഹരികൃഷ്ണൻ ദക്ഷിണയും വസ്ത്രവും സെക്രട്ടറി എം. മനോജ് കുമാർ, വൈസ് പ്രസിഡന്റ്‌ വി. അനിൽകുമാർ എന്നിവർ കാഴ്ചക്കുലയും നൽകി. കരക്കാർ ഭഗവതിയുടെ അപദാനങ്ങൾ വാഴ്ത്തിയുള്ള കുത്തിയോട്ടപ്പാട്ടുകൾ പാടി. ചെട്ടികുളങ്ങര ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജശ്രീ ഗണേഷ്, ക്ഷേത്രസംബന്ധി ജെ. മധുകുമാർ, ഗിരീഷ്, കൺവെൻഷൻ എക്സിക്യുട്ടീവ് അംഗങ്ങൾ, തിരുവിതാംകൂർ ദേവസ്വം ഭാരവാഹികൾ, 13 കരകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ച ആചാരപരമായ ആറന്മുള്ള യാത്ര നടക്കും. Published: 23 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!