ചെട്ടികുളങ്ങര ഭഗവതിക്കു വഴിപാടായി മാന്നാറിൽനിന്ന്‌ അഞ്ചടി ഉയരമുള്ള തേര്

ചെട്ടികുളങ്ങര ഭഗവതിക്കു വഴിപാടായി മാന്നാറിൽനിന്ന്‌ അഞ്ചടി ഉയരമുള്ള തേര്

M
MathrubhumiSource Link
മാന്നാർ : പ്രസിദ്ധമായ ചെട്ടികുളങ്ങര മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് ഭഗവതിക്കു വഴിപാടായി സമർപ്പിക്കാൻ മാന്നാറിൽനിന്ന്‌ അഞ്ചടി ഉയരമുള്ള തേര് ഒരുക്കി ഭക്തൻ. മാന്നാർ കുരട്ടിക്കാട് തിരുവഞ്ചേരി വീട്ടിൽ അനു കൃഷ്ണനാണ് അതിമനോഹരമായ ഈ തേര് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരമാസത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അഞ്ചടി പൊക്കമുള്ള ഈ തേര് പൂർത്തിയാക്കിയത്. To advertise here, മാന്നാർ അലിൻഡ് സ്വിച്ച്ഗിയറിലെ ജീവനക്കാരനാണ് അനു കൃഷ്ണൻ. ദിവസവും ജോലികഴിഞ്ഞു വന്നശേഷമുള്ള സമയങ്ങളിലായിരുന്നു തേരിന്റെ നിർമാണപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അമൃതയാണ് അനു കൃഷ്ണന്റെ ഭാര്യ, മകൾ നവമിക. ഭക്തിനിർഭരമായ ചടങ്ങുകളോടെ, മീനഭരണി മഹോത്സവത്തിൽ ഭഗവതിക്കു സമർപ്പിക്കാനായി ഈ തേര് മാന്നാറിൽനിന്നു ചെട്ടികുളങ്ങരയിലേക്കു കൊണ്ടുപോയി. Published: 22 Mar 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെട്ടികുളങ്ങര ഭഗവതിക്കു വഴിപാടായി മാന്നാറിൽനിന്ന്‌ അഞ്ചടി ഉ… | Boolokam