ചെട്ടികുളങ്ങര : രേവതി ഉത്സവത്തിന്റെ ഭാഗമായുള്ള ദീപാരാധനയ്ക്കും അത്താഴപ്പൂജയ്ക്കും പോളവിളക്കിനുമായി ചെട്ടികുളങ്ങര ഭഗവതി ആഞ്ഞിലിപ്രാ കരയിലെത്തി. To advertise here, ഹൈന്ദവകരയോഗം പ്രസിഡന്റ് ഷാജി, വൈസ് പ്രസിഡന്റ് സോമൻ, സെക്രട്ടറി രഞ്ജിത്ത്, ജോ. സെക്രട്ടറി മോഹനൻ, കൺവെൻഷൻ എക്സിക്യുട്ടീവ് ഷൈനേഷ്, കൺവെൻഷൻ അംഗങ്ങളായ മുരളീധരൻപിള്ള, പുരുഷോത്തമൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന്, പുതുശ്ശേരിയമ്പലത്തിലെ കൈനീട്ടപ്പറയും കരയിലെ പറയെടുപ്പും ചെട്ടികുളങ്ങര മേൽശാന്തിയുടെ കാർമികത്വത്തിൽ ദീപാരാധനയും നടന്നു. ദേവി കൊടുങ്ങല്ലൂരിൽനിന്ന് ചെട്ടികുളങ്ങരയിലേക്കുള്ള യാത്രയിൽ വിശ്രമിച്ച സ്ഥലമെന്ന വിശ്വാസത്തിൽ രേവതിനാളിൽ ദേവിക്ക് പുതുശ്ശേരിയമ്പലത്തിൽ അത്താഴപ്പൂജ നൽകിവരുന്നു. Published: 21 Mar 2026, 02:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെട്ടികുളങ്ങര ഭഗവതിക്ക് ആഞ്ഞിലിപ്രായിൽ സ്വീകരണം
M
MathrubhumiSource Link
about 2 months ago