ചെന്തളം പുതിയവളപ്പ് വയനാട്ട് കുലവൻ തെയ്യംകെട്ട്: കൂവം അളന്നു

ചെന്തളം പുതിയവളപ്പ് വയനാട്ട് കുലവൻ തെയ്യംകെട്ട്: കൂവം അളന്നു

M
MathrubhumiSource Link
രാജപുരം : ബാത്തൂർ ഭഗവതി ക്ഷേത്ര കഴകത്തിന് കീഴിലുള്ള അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് വയനാട്ടുകുലവൻ ദേസ്ഥാനത്ത് വയനാട്ട് കുലവൻ തെയ്യംകെട്ട് ഉത്സവം ഏപ്രിൽ മൂന്നിന് തുടങ്ങും. ഏഴ് പതിറ്റാണ്ടിന് ശേഷം നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള കൂവം അളക്കൽ ചടങ്ങ് നടന്നു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ബേളൂർ മഹാശിവക്ഷേത്രം, മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം, തുളുർവനത്ത് ഭഗവതി ക്ഷേത്രം, ബാത്തൂർ ഭഗവതി ക്ഷേത്രം, കോട്ടപ്പാറ വയനാട്ടുകുലവൻ ദേവസ്ഥാനം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലേക്കും ദേവസ്ഥാനങ്ങളിലേക്കും കൂവം അളന്നു. To advertise here, ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിചെയ്ത് വിളവെടുത്ത നെല്ലാണ് കൂവം അളക്കൽ ചടങ്ങിനായി ഉപയോഗിച്ചത്. ആചാരസ്ഥാനികർ, വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും ഭാരവാഹികൾ, ആഘോഷക്കമ്മിറ്റി ഭാരവാഹികൾ, കമ്മിറ്റിയംഗങ്ങൾ തുടങ്ങി നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ മൂന്നിന് കലവറനിറയ്ക്കൽ. നാല്, അഞ്ച് തീയതികളിലായി തെയ്യങ്ങൾ അരങ്ങിലെത്തും. Published: 16 Mar 2026, 03:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെന്തളം പുതിയവളപ്പ് വയനാട്ട് കുലവൻ തെയ്യംകെട്ട്: കൂവം അളന്ന… | Boolokam