ഹൈദരാബാദ്: ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 10 റൺസിന്റെ തകർപ്പൻ വിജയം. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന ഓവർ വരെ നീണ്ടുനിന്ന ആകാംക്ഷയ്ക്കൊടുവിലാണ് ഹൈദരാബാദ് വിജയം പിടിച്ചെടുത്തത്. To advertise here, ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. വെറും 15 പന്തിൽ നിന്ന് അർധസെഞ്ച്വറി തികച്ച അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. ഈ സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡിനൊപ്പമെത്താനും അഭിഷേകിന് സാധിച്ചു. ഹെൻറിച്ച് ക്ലാസനും ടീമിനായി അർധസെഞ്ച്വറി നേടി. 195 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ മികച്ച നിലയിലായിരുന്ന ചെന്നൈയ്ക്ക് അവസാന 10 ഓവറിൽ ജയിക്കാൻ ആവശ്യമായിരുന്ന 84 റൺസ് കണ്ടെത്താനായില്ല. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിച്ചു. എന്നാൽ സീസണിലെ മോശം ഫോം തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് പട്ടികയിൽ താഴെത്തട്ടിലാണ്. അടുത്ത മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെയും, ലഖ്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെയും നേരിടും. Published: 19 Apr 2026, 12:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെന്നൈ സൂപ്പർ കിങ്സിനെ 10 റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്സ്
M
MathrubhumiSource Link
21 days ago