ഗുവാഹട്ടി: ഐപിഎൽ 2026-ലെ മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ രാജസ്ഥാൻ റോയൽസിന് ജയം. വൈഭവ് സൂര്യവംശിയുടെ ഇടിവെട്ട് ബാറ്റിങ് കരുത്തിലാണ് രാജസ്ഥാൻ ജയം സാധ്യമാക്കിയത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ 19.4 ഓവറിൽ 127 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 12.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്ത് ലക്ഷ്യത്തിലെത്തി. എട്ട് വിക്കറ്റിനാണ് ജയം. 26 റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്റെ നാേ്രന്ദ ബർഗറാണ് കളിയിലെ താരം. To advertise here, 15 പന്തിൽ അർധ സെഞ്ചുറി കുറിച്ച് സീസണിൽ ഗംഭീര തുടക്കമാണ് വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. അഞ്ച് സിക്‌സും നാല് ഫോറും ഇന്നിങ്‌സിലുണ്ട്. ഐപിഎലിലെ വേഗമേറിയ മൂന്നാമത്തെ അർധ സെഞ്ചുറിയാണിത്. ഓപ്പണിങ്ങിൽ ജയ്‌സ്വാളിനൊപ്പം 75 റൺസ് പടുത്തുയർത്തി. 17 പന്തിൽ 52 റൺസെടുത്ത് സൂര്യ പുറത്തായി. 38 റൺസുമായി പുറത്താകാതെ നിന്ന് ജയ്‌സ്വാളും ക്യാപ്റ്റൻ റിയാൻ പരാഗും (14) ചേർന്നാണ് ടീമിനെ അനായാസ വിജയത്തിലെത്തിച്ചത്. നേരത്തേ 19.4 ഓവറിൽ 127 റൺസിൽ ചെന്നൈയുടെ ഇന്നിങ്‌സ് അവസാനിച്ചു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത രാജസ്ഥാന്റെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ ചെന്നൈ ബാറ്റർമാർ ഒന്നൊന്നായി പതറുകയായിരുന്നു. പത്താംവിക്കറ്റിലാണ് ടീം നൂറ് കടന്നത്. ബൗളിങ് ഓൾറൗണ്ടർ ജെമീ ഓവർട്ടന്റെ പ്രകടനമാണ് (36 പന്തിൽ 43) ടീമിനെ വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. രണ്ടുവീതം സിക്‌സും ഫോറും ചേർന്നതാണ് ഇന്നിങ്‌സ്. പത്താംവിക്കറ്റിൽ ഓവർട്ടനൊപ്പം അൻഷുൽ കംബോജും ചേർന്ന് ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്‌കോർ 94-ൽ നിൽക്കേ ഒരുമിച്ച ഇരുവരും 26 പന്തിൽ 33 റൺസാണ് ചേർത്തത്. കംബോജ് ഏഴ് റൺസെടുത്ത് പുറത്താവാതെ നിന്നു. ചെന്നൈ നിരയിൽ ആർക്കുംതന്നെ വലിയ സ്‌കോറുകൾ കണ്ടെത്താനായില്ല. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ആറു റൺസ് മാത്രമെടുത്ത് പുറത്തായപ്പോൾ, പുതിയതായെത്തിയ സഞ്ജു സാംസണും ആറ് റൺസിൽ മടങ്ങി. ആയുഷ് മാത്രെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ജെമീ ഓവർട്ടൺ (21) ഒരറ്റത്ത് പുറത്താവാതെ നിന്നു. സർഫറാസ് ഖാൻ (17), കാർത്തിക് ശർമ്മ (18) എന്നിവരും അല്പനേരം പിടിച്ചുനിന്നു. ശിവം ദുബെ (6), മാത്യു ഷോർട്ട് (2), നൂർ അഹ്‌മദ് (1), മാറ്റ് ഹെന്റി (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോർ നില. രാജസ്ഥാന് വേണ്ടി ബൗളിങ്ങിൽ നാന്ദ്രേ ബർഗറും രവീന്ദ്ര ജഡേജയും ജോഫ്ര ആർച്ചറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂവരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ചെന്നൈയുടെ നട്ടെല്ലൊടിച്ചു. ബ്രിജേഷ് ശർമ്മ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ചെന്നൈക്ക് ബാറ്റിങ്, പഴയ ടീമിനെതിരേ പോരാടാൻ സഞ്ജുവും ജഡേജയും
M
MathrubhumiSource Link
about 1 month ago