ചെമ്മനാട് കനാലിൽ വെള്ളമെത്തി ഒപ്പം മാലിന്യക്കൂമ്പാരവും

ചെമ്മനാട് കനാലിൽ വെള്ളമെത്തി ഒപ്പം മാലിന്യക്കൂമ്പാരവും

കോലഞ്ചേരി : രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ പെരിയാർവാലി കനാലിൽ വെള്ളംവന്നപ്പോൾ മാലിന്യം കൂടെയെത്തിയത് നാട്ടുകാരെ വലച്ചു. പട്ടിമറ്റത്തുനിന്നും വരുന്ന പെരിയാർവാലി കനാലിന്റെ കാണിനാടുമുതൽ മാമല വരെയുള്ള ചെറുകനാലിലാണ് മാലിന്യം ഒഴുകിയെത്തുന്നതു മൂലം കർഷകരും നാട്ടുകാരും കഷ്ടപ്പെടുന്നത്. പുത്തൻകുരിശ്, ചെമ്മനാട്, മാമല വരെയുള്ള ഭാഗത്താണ് മാലിന്യം കൂടുതലായുള്ളത്. To advertise here, രണ്ടാഴ്ച മുൻപാണ് കനാലിലെ വെള്ളത്തിന്റെ ഒഴുക്കുനിലച്ചത്. തുടർന്ന് കൃഷിയിടങ്ങളിൽ വരൾച്ചയും കിണറുകളിൽ കുടിവെള്ളമില്ലാതാകുകയും ചെയ്തതോടെ നാട്ടുകാർ പരാതി പറഞ്ഞാണ് വെള്ളിയാഴ്ച കനാലിൽ വെള്ളമെത്തിയത്. എന്നാൽ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മാലിന്യം പലയിടത്തായി തടസ്സമുണ്ടാക്കിയതോടെ വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞു. ചെമ്മനാട് കോക്കരമനയിൽ കൽവെർട്ടിനടിയിലാണ് കൂടുതൽ മാലിന്യം കുടുങ്ങിയത്. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വാരി കരയിലിട്ടു. പലയിടത്തും തോട്ടികൊണ്ടുകുത്തി ജലത്തിന്റെ ഒഴുക്ക് കൂട്ടിയെങ്കിലും വീണ്ടും മാലിന്യം ഒഴുകിയെത്തുന്നതായി നാട്ടുകാർ പറഞ്ഞു. അറവുശാലമാലിന്യം മുതൽ വീട്ടുമാലിന്യവും വസ്ത്രങ്ങളുമെല്ലാം വലിയതോതിൽ കനാലിലൂടെ വരുന്നുണ്ട്. കനാലിൽ വെള്ളം ഒഴുക്കിവിടുന്ന സമയത്ത് മാലിന്യം തള്ളിക്കളയുവാൻ എത്തിയിരുന്ന കരാർജീവനക്കാർ നിലവിൽ എത്തുന്നില്ലെന്നും കനാലിൽ മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. Published: 19 Apr 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെമ്മനാട് കനാലിൽ വെള്ളമെത്തി ഒപ്പം മാലിന്യക്കൂമ്പാരവും — Ma… | Boolokam