BoolokamBoolokam
ചെമ്മന്തോട്-നെല്ലിച്ചോട് പാത നവീകരിച്ചപ്പോൾ വീതി കുറഞ്ഞു

ചെമ്മന്തോട്-നെല്ലിച്ചോട് പാത നവീകരിച്ചപ്പോൾ വീതി കുറഞ്ഞു

M
MathrubhumiSource Link
കാർ അപകടത്തിൽപ്പെട്ടു, ബസ് സർവീസ് നിർത്തി To advertise here, നെന്മാറ : തകർന്ന പാത കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതോടെ വാഹനമോടിക്കാൻ കഴിയുന്നില്ല. നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ ചെമ്മന്തോട്-നെല്ലിച്ചോട് പാതയാണ് നവീകരിച്ചതിനെത്തുടർന്ന് വീതി കുറഞ്ഞത്. ഇതുവഴി വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. അഞ്ചു മീറ്റർ വീതിയിലുള്ള ടാർ റോഡാണ് എം.എൽ.എ.യുടെ ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം ചെലവഴിച്ച് 320 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തത്. ഇതോടെ പാത മൂന്നുമീറ്ററായി ചുരുങ്ങി. കോൺക്രീറ്റ് പൂർത്തിയായി വശങ്ങളിൽ മണ്ണിട്ട് നിരപ്പ് വ്യത്യാസം പരിഹരിക്കാതെ വന്നതോടെ സ്വകാര്യ ബസ്‌ ഇതുവഴിയുണ്ടായിരുന്ന സർവീസ് നിർത്തി. കഴിഞ്ഞദിവസം, എതിരെ വന്ന വാഹനത്തിന് വഴിമാറിക്കൊടുക്കുന്നതിനിടെ കോൺക്രീറ്റ് പാതയിൽനിന്ന് ഇറങ്ങിയ കാർ നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. നെല്ലിച്ചോട് സ്വദേശിയായ പ്രകാശനും കുടുംബവും സഞ്ചരിച്ച കാറാണ് പാതയിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. വളവുകളിലുൾപ്പെടെ മൂന്നു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തതോടെ വാഹനങ്ങൾ വളവിൽ തിരിഞ്ഞുപോകുമ്പോൾ പാതയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതായും വാഹനങ്ങൾക്ക് കേടുപറ്റുന്നതായും പ്രദേശവാസികൾ പറയുന്നു. കോൺക്രീറ്റ് പൂർത്തിയായശേഷം ഒരു വശത്ത് മാത്രമാണ് മണ്ണിന് നിരപ്പ് വ്യത്യാസം പരിഹരിച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കുത്തിയൊലിച്ചുപോവുകയും ചെയ്തു. പാത പൂർണമായും ഗതാഗതയോഗ്യമാക്കുന്ന രീതിയിൽ പാതയുടെ ഇരുവശത്തും നിരപ്പ് വ്യത്യാസം പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നെന്മാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ പദ്ധതി ചുമതലയുള്ള അസി. എൻജിനീയറോട് ആവശ്യപ്പെട്ടു. Published: 04 May 2026, 03:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!