ചെയർമാനും സംഘവും ചൂലെടുത്ത് റോഡിലിറങ്ങി; നഗരം ക്ലീൻ

ചെയർമാനും സംഘവും ചൂലെടുത്ത് റോഡിലിറങ്ങി; നഗരം ക്ലീൻ

കാഞ്ഞങ്ങാട് : വിഷുത്തിരക്ക് കഴിഞ്ഞപ്പോൾ കാഞ്ഞങ്ങാട് പട്ടണത്തിൽ പലയിടത്തും മാലിന്യം നിറഞ്ഞിരുന്നു. വിഷുസംക്രമദിവസം രാത്രി ആളുകളെല്ലാം ഒഴിഞ്ഞപ്പോൾ നഗരസഭാ ചെയർമാൻ വി.വി. രമേശനും സംഘവും ചൂലെടുത്തിറങ്ങി. തൂത്തുവാരിയും എടുത്തുമാറ്റിയും മാലിന്യം നീക്കിയപ്പോൾ നഗരം ക്ലീൻ. To advertise here, ചെയർമാനും കൗൺസിലർമാർക്കുമൊപ്പം ശുചീകരണത്തൊഴിലാളികളും ഹരിത കർമസേനാ അംഗങ്ങളും ചേർന്നു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മഹമൂദ് മുറിയാനാവി, കൗൺസിലർമാരായ സന്തോഷ്‌ കുശാൽനഗർ, എൻ. ഉണ്ണിക്കൃഷ്ണൻ, എം. സേതു, കെ.വി. രതീഷ്, എച്ച്.ആർ. സുകന്യ, കെ. സജിത, പി.വി. മണി എന്നിവരും ശുചീകരണവിഭാഗം തൊഴിലാളികളും നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. Published: 17 Apr 2026, 04:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെയർമാനും സംഘവും ചൂലെടുത്ത് റോഡിലിറങ്ങി; നഗരം ക്ലീൻ — Mathr… | Boolokam