ചെയർമാന്റെ രാജി: എച്ച്ഡിഎഫ്‌സി ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു, ആഗോള സ്ഥാപനങ്ങൾക്ക് ചുമതല

ചെയർമാന്റെ രാജി: എച്ച്ഡിഎഫ്‌സി ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു, ആഗോള സ്ഥാപനങ്ങൾക്ക് ചുമതല

M
MathrubhumiSource Link
Money Desk Last Updated: 24 Mar 2026, 10:18 am IST ചെയർമാന്റെ രാജിക്കപ്പുറം ബാങ്കിന്റെ ധാർമികതയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് പ്രതിസന്ധിക്കിടയാക്കിയത്. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ബാങ്ക് സ്വീകരിക്കുന്ന നിയമപരമായ നടപടികൾ നിർണായകമാകും. Photo:Gettyimages ധാ ർമികത ഉയർത്തിക്കാട്ടി ചെയർമാൻ രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധി നേരിട്ട എച്ച്ഡിഎഫ്‌സി ബാങ്ക് മുഖം രക്ഷിക്കാൻ അന്വേഷണം പ്രഖ്യാപിച്ചു. പ്രശസ്തമായ ആഗോള നിയമ സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതാനു ചക്രബർത്തിയുടെ രാജി ബാങ്കിന്റെ ഓഹരി മൂല്യത്തിൽ വൻ ഇടിവുണ്ടാക്കുകയും നിക്ഷേപകർക്കിടയിൽ ആശങ്ക പടർത്തുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം. നിലവിൽ കെകി മിസ്ത്രിയെ മൂന്നു മാസത്തേക്ക് ഇടക്കാല നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചിട്ടുണ്ട്. To advertise here, രാജിക്കത്തിലെ പരാമർശങ്ങൾ നിയമസ്ഥാപനങ്ങൾ വിശദമായി പരിശോധിക്കും. ബാങ്കിന്റെ ഭരണമാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. മാർച്ച് 23ന് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. നേരിട്ട പ്രതിസന്ധി ബാങ്കിന്റെ മാനേജ്മെന്റും ചക്രബർത്തിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപ്രതീക്ഷിതമായ സംഭവവികാസം ബാങ്കിനെ അദ്ഭുതപ്പെടുത്തിയതായി ബാങ്ക് എംഡിയും സിഇഒയുമായ ശശിധർ ജഗദീശൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ധാർമിക പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും ജഗദീശൻ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതിനും വീഴ്ചകൾ പരിഹരിക്കുന്നതിനും ബോർഡ് യോഗങ്ങൾ ചേരുമെന്നും അദ്ദേഹം അറിയിച്ചു. വിപണിയിലെ പ്രതികരണം ചക്രബർത്തിയുടെ രാജി വിപണിയെ ബാധിച്ചു. ബാങ്കിന്റെ വിപണി മൂല്യത്തിൽ കനത്ത ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഓഹരി വിപണിയിലെ പ്രകടനം (2026 മാർച്ച് പ്രകാരം) വിശദാംശങ്ങൾ  ഇടിവ് (മാർച്ച് 23) 3% വരെ (ഇൻട്രാഡേ ലോ: ₹756.30) നാല് ദിവസത്തെ നഷ്ടം ഏകദേശം 10% വിപണി മൂല്യത്തിലെ നഷ്ടം ₹1.35 ലക്ഷം കോടി മൂന്ന് മാസത്തെ മൊത്തം ഇടിവ് ഏകദേശം 25% PE റേഷ്യോ 16.48 P/B റേഷ്യോ 2.3 നിക്ഷേപക പങ്കാളിത്തം വിദേശ നിക്ഷേപകർ (FII): പങ്കാളിത്തം 48.38 ശതമാനത്തിൽ നിന്ന് 47.67 ശതമാനമായി കുറച്ചു. മ്യൂച്വൽ ഫണ്ടുകൾ: പങ്കാളിത്തം 26.02 ശതമാനത്തിൽ നിന്ന് 26.66 ശതമാനമായി കൂട്ടി. ചെയർമാന്റെ രാജിക്കപ്പുറം ബാങ്കിന്റെ ധാർമികതയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് പ്രതിസന്ധിക്കിടയാക്കിയത്. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ബാങ്ക് സ്വീകരിക്കുന്ന നിയമപരമായ നടപടികൾ നിർണായകമാകും. വരും മാസങ്ങളിൽ കെകി മിസ്ത്രിയുടെ നേതൃത്വത്തിൽ ബാങ്ക് ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതാണ് സാമ്പത്തിക മേഖല ഉറ്റുനോക്കുന്നത്. Content Highlights: Chairman Atanu Chakraborty resigns leading to significant stock price volatility., HDFC Bank appoints global legal firms to conduct a thorough investigation., Keki Mistry appointed as interim non-executive chairman for three months., Focus on restoring investor confidence and strengthening governance standards., Shift in FII and mutual fund holdings noted following the announcement. Published: 24 Mar 2026, 10:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെയർമാന്റെ രാജി: എച്ച്ഡിഎഫ്‌സി ബാങ്ക് അന്വേഷണം പ്രഖ്യാപിച്ച… | Boolokam