ചങ്ങനാശ്ശേരി : യു.ഡി.എഫ്. സ്ഥാനാർഥി വിനു ജോബ് ചെറിയ പെരുന്നാൾ ദിനത്തിൽ തെങ്ങണ, പായിപ്പാട്, പുതുർപള്ളി തുടങ്ങിയ മുസ്‌ലിം ആരാധനലയങ്ങൾ രാവിലെ സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം കുറിച്ചി, പായിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലെ മരണവീടുകളിൽ എത്തി അനുശോചനം അറിയിച്ചു. വിനു ജോബിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോ ശനിയാഴ്ച മൂന്നിന് ചങ്ങനാശ്ശേരി അഞ്ചുവിളക്കിന് സമീപത്തുനിന്നും ആരംഭിക്കും. അതിനുമുന്നോടിയായി സി.എഫ്.തോമസ് അന്ത്യവിശ്രമം കൊള്ളുന്ന കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ സ്ഥാനാർഥി പ്രണാമം അർപ്പിക്കും. പിന്നീട് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയുള്ള റോഡ് ഷോ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്ന് വൈകീട്ട് ഏഴിന് പെരുന്ന ബസ്‌സ്റ്റാന്റിൽ സമാപിക്കും. To advertise here, യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ 23-ന് ചങ്ങനാശ്ശേരി : യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച രാവിലെ പത്തിന് അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. തുടർന്ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസിൽ എത്തി നോമിനേഷൻ സമർപ്പിക്കും. Published: 21 Mar 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെറിയ പെരുന്നാൾ ആശംസകളുമായി യു.ഡി.എഫ്. സ്ഥാനാർഥി വിനു ജോബ്
M
MathrubhumiSource Link
about 2 months ago